Big B
Trending

കൃഷ്ണപട്ടണം തുറമുഖം ഏറ്റെടുത്ത് അദാനി പോർട്ട്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഓപ്പറേറ്റർ അദാനി പോർട്ട് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺസ് ലിമിറ്റഡ് (APSEZ) 12,000 കോടി രൂപയുടെ എൻറർപ്രൈസസ് മൂല്യമുള്ള കൃഷ്ണപട്ടണം പോർട്ട് കോ ലിമിറ്റഡ്( കെപിസിഎൽ) ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി. ഇതിലൂടെ കെപിസിഎല്ലിനു മേലുള്ള 75 ശതമാനം നിയന്ത്രണം എപിസെസ്സിനു ലഭിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
13,752 കോടി രൂപയുടെ എൻറർപ്രൈസസ് മൂല്യമുള്ള തുറമുഖം വാങ്ങുന്നതിനുള്ള കരാർ ജനുവരി 3ന് APSEZ ഒപ്പിട്ടിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മുൻഗണനകൾ പുനർനിർണയിക്കുകയും ഏറ്റെടുക്കൽ വിലകൾ വീണ്ടും ചർച്ചചെയ്യുകയും ചെയ്തതിനാൽ കമ്പനി കൃഷ്ണപട്ടണം തുറമുഖം ഉൾപ്പെടെ നിരവധി ഏറ്റെടുക്കലുകൾക്ക് താൽക്കാലികമായി നിർത്തി വെച്ചിരുന്നു.

ആന്ധ്രപ്രദേശിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന മൾട്ടി കാർഗോ ഫെസിലിറ്റി തുറമുഖമാണ് കെപിസിഎൽ. എഫ് വൈ21ൽ, കെപിസിഎൽ ഏകദേശം 1200 കോടി രൂപയുടെ EBITDA (പലിശ, നികുതി, പലിശക്ക് മുൻപുള്ള വരുമാനം, മൂല്യത്തകർച്ച) സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പടിഞ്ഞാറൻ കിഴക്കൻ തീരങ്ങൾക്കിടയിലുള്ള ചരക്ക് തുല്യത സംബന്ധിച്ച പ്രഖ്യാപിത തന്ത്രത്തിൻറെ മറ്റൊരു പടിയാണിത്. ഈ ഏറ്റെടുക്കൽ 2025ഓടെ തുറമുഖത്തിൻറെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി 500 ദശലക്ഷം ടണ്ണായി വർദ്ധിപ്പിക്കും.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ തുറമുഖമായ കെപിസിഎൽ ഇപ്പോൾ APSEZ പോർട്ട്ഫോളിയോയുടെ ഭാഗമായി മാറുന്നതിൽ സന്തോഷമുണ്ടെന്ന് APSEZ ന്റെ മുഴുവൻസമയ ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കരൺ അദാനി പറഞ്ഞു.

Related Articles

Back to top button