Startup Stories
Trending

കസ്റ്റമേഴ്സിനെ ഈസി ആയി മാനേജ് ചെയ്യാൻ Getlead

ബിസിനസ് കൂടണം എന്ന് ആഗ്രഹം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല അല്ലേ. കൃത്യമായി ഉപഭോക്താക്കളെ മനസ്സിലാക്കുന്നതിലൂടെ , അവരുമായി നിരന്തരം ബന്ധപ്പെടുന്നത്തിലൂടെ നിങ്ങൾക്ക് ബിസിനസ് വളർത്താം എന്നു പറയുകയാണ് കോഴിക്കോട് സൈബർ പാർക്കിലെ Getlead എന്ന സ്ഥാപനം. നിങ്ങൾക്ക് ലഭിക്കുന്ന ലീഡ്‌സ് കൃത്യമായി മാനേജ് ചെയ്യാനും നിങ്ങളുടെ ഉപഭോക്താക്കളുമായുള്ള കമ്മ്യൂണിക്കേഷൻ ട്രാക്ക് ചെയ്യാനും വിശകലനം ചെയ്യാനും സഹായിക്കുന്ന ഒരു CRM സോഫ്റ്റ്‌വെയർ ആണ് Getlead.

നാലു വർഷങ്ങൾക്കു മുമ്പ് സ്വന്തമായി തുടങ്ങിയ ഐടി ബിസിനസിലെ സെയിൽസ് ഇംപ്രൂവ് ചെയ്യാൻ നിർമിച്ച ഒരു ചെറിയ സോഫ്റ്റ്‌വെയർ നിന്നാണ് Getlead-ന്റെ തുടക്കം വളർന്നുവരുന്ന ബിസിനസുകളെ സഹായിക്കുന്ന ഈ ആശയത്തെ കുറിച്ച് ഫൗണ്ടർ അഖിൽ കൃഷ്ണ ബിസിനസ് ഹവറിനോട് സംസാരിക്കുന്നു.

1.എപ്പോഴാണ് ഈ പ്രോജെക്ട് ആരംഭിച്ചത്?

നാല് വർഷങ്ങൾക് മുൻപാണ് Getlead അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഞങ്ങൾ ആരംഭിച്ചത്.

Akhil Krishna

2. സ്ഥാപകരും പ്രധാന ടീം അംഗങ്ങളും ആരാണ്?

ഞാനും എന്റെ അച്ഛൻ ശ്രീ കൃഷ്ണകുമാറും ചേർന്നാണ് കമ്പനി ആരംഭിച്ചത്. തുടക്കത്തിൽ സിംഗപ്പൂരിൽ നിന്നുള്ള ഒരു ഇൻവെസ്റ്ററിന്റെ സഹായവും ലഭിച്ചിരുന്നു. ടാലന്റഡ് ആയിട്ടുള്ള ഡിസൈനേഴ്സ്, ഡെവലപ്പേഴ്‌സ്, ബിസിനസ്സ് സ്ട്രാറ്റജിസ്റ്റ് , സെയിൽസ് കൺസൾട്ടൻറ്സ് എന്നിവരുടെ ഒരു ഗ്രൂപ്പാണ് ഇന്ന് Getlead.

3. കമ്പനിയുടെ മിഷനും വിഷനും എന്താണ്?

കസ്റ്റമേഴ്സിന്റെ 360 ഡിഗ്രി ജേർണി മാപ്പ് ചെയ്യാനും, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ് ചെയ്യാനും ബിസിനെസ്സുകളെ സഹായിക്കുക, മാറി വരുന്ന മാർക്കറ്റ് സാഹചര്യങ്ങൾ മനസ്സിലാക്കി നിരന്തരമായ മെച്ചപ്പെടുത്തലുകൾ വരുത്തി സെയിൽസ് & മാർക്കറ്റിംഗ് ടീമിന് ലീഡ്‌സും ടാർഗെറ്റും മാനേജ് ചെയ്യാൻ കഴിയുന്ന ഒരു മികച്ച ആപ്പ് നിർമിച്ചു ബിസിനസ്സുകളെ ഉയരങ്ങളിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

4. ഈ സ്റ്റാർട്ടപ്പ് ആശയത്തിലേക്ക് നിങ്ങൾ എങ്ങനെ എത്തി എന്ന് വിശദീകരിക്കാമോ ?

ആദ്യം ഞങ്ങൾ മറ്റുള്ള കമ്പനികൾക് വെബ്സൈറ്റ്സ്, മൊബൈൽ അപ്ലിക്കേഷൻ, ബൾക് മെസ്സേജ് സർവീസ്, തുടങ്ങിയ സേവനങ്ങൾ കൊടുത്തിരുന്ന “വെബ്ക്വാ” എന്ന സോഫ്റ്റ്‌വെയർ കമ്പനി നടത്തിയിരുന്നപ്പോൾ, ഞങ്ങൾക്ക് കസ്റ്റമേഴ്സിന്റെ ഡീറ്റെയിൽസ് സൂക്ഷിക്കാനും, ലീഡ്‌സ് മാനേജ് ചെയ്യാനും ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളാണ് ഒരു internal ടൂൾ ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്. ഒപ്പം തന്നെ ഫ്രണ്ട്സിനും കസ്റ്റമേഴ്സിനും അത് ഉപയോഗിക്കാനായി നൽകുകയും ചെയ്തു. അത് വളരെ ഉപയോഗപ്രദമായി മാറുകയും ഇന്ന് കാണുന്ന രീതിയിലേക്ക് കമ്പനിയെ വളരാൻ സഹായിക്കുകയും ചെയ്തു.

5. സ്റ്റാർട്ടപ്പ് യാത്രയിൽ എന്തെങ്കിലും പ്രശ്‌നം നേരിട്ടിട്ടുണ്ടോ? അതിനെ എങ്ങനെ മറികടന്നു?

തുടക്കത്തിൽ ഒട്ടുമിക്ക സ്റ്റാർട്ടപ്പ് കമ്പനികളും നേരിടുന്ന പോലെ തന്നെ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ഒപ്പം പ്രോഡക്റ്റ് പരമായും ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. സർവീസ് കമ്പനിയോടൊപ്പം തന്നെ ഞങ്ങളുടെ പ്രോഡക്റ്റ് കൊണ്ടുപോയിരുന്നതുകൊണ്ട് കാര്യമായ വളർച്ച Getlead-ന് ലഭിച്ചിരുന്നില്ല. പിന്നീട് ഞങ്ങൾ Getlead കൂടുതൽ ഫോക്കസ് ചെയ്യുകയും അതിൽ നിന്നുള്ള റവന്യു കൊണ്ട് കമ്പനി നടത്തണമെന്ന നിർബന്ധം ഉണ്ടാവുകയും ചെയ്തു. അതിനുശേഷമാണ് കൂടുതൽ പ്രതിസന്ധികൾ നേരിടാൻ തുടങ്ങിയത് . ടീം മാനേജ് ചെയ്യാൻ പ്രോഡക്റ്റിൽ നിന്നും ലഭിക്കുന്ന കാശ് പോരാതെവന്നു. എതിരാളികളുടെ പ്രോഡക്ട് താരതമ്യപ്പെടുത്തി റിജെക്ഷൻസ് വന്നു. അവ ഓരോന്നും മറികടന്നാണ് 750 ഇൽ അധികം കമ്പനികൾ രജിസ്റ്റർ ചെയ്തു ഉപയോഗിക്കുന്ന രീതിയിയിലേക്ക് പ്രോഡക്റ്റ് വളർന്നത്.

6. കമ്പനിയുടെ വളർച്ചാ പദ്ധതികൾ എന്തൊക്കെയാണ്?

ഒരു ഗ്ലോബൽ പ്രോഡക്റ്റ് ആയതിനാൽ ഏതു രാജ്യത്തിൽ നിന്നും Getlead CRM ഉപയോഗിക്കാനാവും. നിലവിൽ Getlead-ന് മിഡിൽ ഈസ്റ്റിലും, സിംഗപ്പൂരിലും, ഓസ്‌ട്രേലിയയിലും കസ്റ്റമേഴ്സ് ഉണ്ട്. കൂടുതൽ രാജ്യങ്ങളിൽ നിന്ന് ബിസിനസ് പാർടിനേഴ്സിനെ കണ്ടെത്തുന്നതിലൂടെ ബിസിനസ് വ്യാപിപ്പിക്കാനാണ് ആദ്യ പടിയായി കമ്പനി ലക്ഷ്യമിടുന്നത്. വരും വർഷങ്ങളിൽ കൂടുതൽ സേവനങ്ങളുമായി കൂടുതൽ രാജ്യങ്ങളിൽ പ്രവർത്തനം തുടങ്ങാൻ സാധിക്കും എന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

7. നിങ്ങളുടെ ബിസിനസ് ലൊക്കേഷൻ എവിടെയാണ്?

ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നത് കോഴിക്കോട് ഗവൺമെന്റ് സൈബർ പാർക്കിനുള്ളിലാണ്.

8. അടുത്ത വർഷം കമ്പനി കൈവരിക്കേണ്ട പ്രധാന നാഴികക്കല്ലുകൾ എന്തൊക്കെയാണ്?

ഡെവലപ്മെന്റ് പെർസ്പെക്റ്റീവ് പറയുകയാണെങ്കിൽ, നമ്മുടെ പ്രോഡക്റ്റ് കസ്റ്റമറും ബിസിനസുമായിട്ടുള്ള കമ്മ്യൂണിക്കേഷൻ ട്രാക്ക് ചെയ്യാനും, അത് അനലൈസ് ചെയ്ത് കൃത്യമായ ഒരു ബിസിനസ് ഇൻസൈറ്റ്സ് നൽകുക എന്ന ഉദ്ദേശത്തിൽ നിർമ്മിച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ന് മാർക്കറ്റിൽ അവൈലബിളായിട്ടുള്ള കമ്മ്യൂണിക്കേഷൻ മെത്തേഡുകൾ ഉൾപ്പെടുത്തുകയെന്നതും, വളരെയെളുപ്പം ബസിനെസ്സുകൾക് ഇന്റെറാക്ഷൻസ് ട്രാക്ക് ചെയ്യാൻ കഴിയുന്ന വിധം പ്രോഡക്റ്റ് അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. Call, SMS, whatsapp, ഇ-മെയിൽ, കസ്റ്റമേഴ്‌സ് പർച്ചേസ് ആൻഡ് സോഷ്യൽ മീഡിയ ഇന്ററാക്ഷൻ ട്രാക്കിംഗ് ഇവയെല്ലാം നമ്മുടെ CRM-ൽ ഉൾപ്പെടുത്താനാണ് ഞങ്ങൾ ഇപ്പോൾ വർക്ക് ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ 750 കമ്പനികൾ ഉപയോഗിക്കുന്ന ഞങ്ങളുടെ പ്രോഡക്റ്റ് അടുത്ത വർഷം 1500 കമ്പനികളിലേക്ക് എത്തിക്കണം എന്നതാണ് സെയിൽസ് പെർസ്പെക്റ്റീവ് നോക്കുമ്പോൾ ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നത്.

9. വരാനിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി നിങ്ങൾക്ക് എന്തെങ്കിലും ടിപ്‌സോ നിർദ്ദേശങ്ങളോ കൊടുക്കാനുണ്ടോ?

പ്രശ്നങ്ങളും പ്രതിസന്ധികളും ഇല്ലാതെ സ്മൂത്തായിട്ട് ഒരു ബിസിനെസ്സുകളെയും മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലായെന്നുള്ളതാണ് സത്യം. പക്ഷെ പ്രശ്നങ്ങളെ നിരന്തരമായിട്ട് പരിഹരിക്കുകയും, തോൽവികളിൽ നിന്നുള്ള പാഠങ്ങൾ മനസ്സിലാക്കി ഇമ്പ്രൂവ് ചെയ്യുകയും ചെയ്താൽ തീർച്ചയായും വിജയിക്കാൻ സാധിക്കും. പുറമെ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന ഓരോ ബിസിനെസ്സുകൾക്കും പിന്നിൽ അവരുടെ ഹാർഡ്‌വർക് ഉണ്ട്. ബിസിനസ്സിന്റെ വിജയവും, പരാജയവും കഠിനാധ്വാനത്തിനെ ആശ്രയിച്ചാണ്. നിങ്ങൾ ചെയ്യാൻ പോകുന്ന ബിസിനസിനെ കുറിച്ച് കൃത്യമായി മനസ്സിലാക്കി പഠിക്കുക. പിന്നീട് കമ്പനി സ്റ്റാർട്ട് ചെയ്താൽ സ്ഥിരമായിട്ടു അതിൽ തന്നെ നിക്കുകയെന്നതിലാണ് കാര്യം.

ചുരുക്കത്തിൽ കസ്റ്റമേഴ്സിന്റെ 360 ഡിഗ്രി മാപ്പ് ചെയ്യാൻ ബിസിനെസ്സുകളെ സഹായിക്കുന്ന CRM ടൂളാണ് Getlead. കേരളത്തിൽ ബിസിനെസ്സുകളെ വളരാൻ സഹായിക്കുന്ന വേറിട്ടൊരു ആശയം വളർത്തിയെടുക്കാനും, ഉൾപെടുത്താവുന്ന എല്ലാ അപ്‌ഡേഷൻസോഡും കൂടി CRM-നെ പരമാവധി കമ്പനികളിലേക്ക് എത്തിക്കാനുമുള്ള കഠിനാധ്വാനത്തിലാണ് Getlead ടീം.

കൂടുതൽ അറിയാൻ:

www.getlead.co.uk

Back to top button