Travel
Trending

ജലമെട്രൊ ഡിസംബറില്‍ സര്‍വ്വീസ് തുടങ്ങും

അറബികടലിന്റെ റാണിക്ക് കൂടുതൽ അഴകേകാൻ ജലമെട്രൊ ഡിസംബറിൽ സർവ്വീസ് ആരംഭിച്ചേക്കും. ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയെങ്കിലും ജലമെട്രൊ സർവീസ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. ഒരു ബോട്ടുപയോഗിച്ച് സർവീസിന് തുടക്കമിടാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാൽ, മൂന്ന് ബോട്ടുകൾ കൂടി സജ്ജമാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) കൊച്ചി കപ്പൽശാലയ്ക്ക് നിർദേശം നൽകി.ഡിസംബർ 25-ഓടെ സർവീസ് തുടങ്ങാനാണ് ലക്ഷ്യം. ഒരു ബോട്ടിന്റെ നിർമാണം പൂർത്തിയായിട്ടുണ്ട്.മറ്റുള്ളവയുടെ നിർമാണം അന്തിമഘട്ടത്തിലാണെന്ന് അധികൃതർ പറയുന്നു. വൈറ്റില-കാക്കനാട് റൂട്ടിൽ ആദ്യ സർവീസ് എന്നായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനൊപ്പം വൈപ്പിൻ, ബോൾഗാട്ടി, ഹൈക്കോടതി, ചേരാനല്ലൂർ മേഖലകളിലേക്കും സർവീസ് ലക്ഷ്യമിടുന്നുണ്ട്.യാത്രാക്കൂലി കൂടുതലാണെന്ന പരാതി ഉയർന്നിട്ടുണ്ട്. എല്ലാ വിഭാഗത്തിനും സൗകര്യപ്രദമായ രീതിയിലായിരിക്കും ടിക്കറ്റ് നിരക്കെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നഗരത്തോട് ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പയോടെയാണ് പദ്ധതി പൂർത്തിയാക്കുക. 38 ടെർമിനലുകളുണ്ടാകും. 78 ബോട്ടുകളും ഘട്ടങ്ങളായി സർവീസിനെത്തും.

Related Articles

Back to top button