Auto
Trending

കൈനെറ്റിക് ലൂണ ഇലക്ട്രിക് രൂപത്തിൽ തിരിച്ചുവരുന്നു

ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പകരം വയ്ക്കാനാവാത്ത ചരിത്രമുണ്ട് കൈനറ്റിക് ലൂണയ്ക്ക്. 50 സിസി എൻജിനുമായി എഴുപതുകളിൽ എത്തിയ ലൂണ ഒരു കാലത്ത് ഏറ്റവുമധികം വിൽപനയുള്ള ഇരുചക്രവാഹനങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ ഇലക്ട്രിക് രൂപത്തിൽ ലൂണ തിരിച്ചെത്തുന്നു. കൈനറ്റിക് ഗ്രൂപ്പിന്റെ ചെയർമാൻ അരുൺ ഫിറോദിയയുടെ മകളും കൈനറ്റിക് ഗ്രീൻ എനർജിയുടെ സ്ഥാപകയുമായ സുലജ്ജ ഫിറോഡിയ മോട്‌വാനിയാണ് ഇലക്ട്രിക് രൂപത്തിൽ ലൂണ തിരിച്ചെത്തുന്നു എന്ന വാർത്ത പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ലൂണ ഇലക്ട്രിക് ആക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു എന്നാണ് അറിയുന്നത്. കൂടാതെ സ്വിങ് ആമും പ്രധാന സ്റ്റാൻഡും സെഡ് സ്റ്റാൻഡുമെല്ലാം നിർമിക്കാനുള്ള ഓർഡറുകൾ പാർട്സ് നിർമാതാക്കൾക്ക് നൽകിയെന്നും വാർത്തകളുണ്ട്. പഴയകാല സൂപ്പർഹിറ്റ് വാഹനമായിരുന്ന ലൂണയെ വീണ്ടും എത്തിച്ച് ഇലക്ട്രിക് വിപണിയിൽ ചലനങ്ങൾക്കാണ് കൈനറ്റിക് ഗ്രീൻ എനർജി ശ്രമിക്കുന്നത്. ഇലക്ട്രിക് ആയി എത്തുമ്പോൾ ഏകദേശം 70 കിലോമീറ്ററിൽ അധികം സഞ്ചാര ദൂരവും ലൂണയ്ക്ക് പ്രതീക്ഷിക്കുന്നുണ്ട്.

Related Articles

Back to top button