
ഇന്ത്യൻ നിരത്തുകളിൽ അതിവേഗത്തിൽ കുതിച്ചുപഞ്ഞിരിക്കുകയാണ് കിയ സോണറ്റ്. അവതരിപ്പിച്ച് 15 മാസം പിന്നിടുമ്പോൾ വിറ്റത് 1.25 ലക്ഷം യൂണിറ്റുകൾ. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു കിയ മോട്ടോഴ്സ് ഇന്ത്യയിൽ പ്രവേശിച്ചത്. ഇതിനകം മൂന്ന് മോഡലുകൾ കിയ ഇന്ത്യയിൽ എത്തിച്ചിട്ടുമുണ്ട്.

അവതരണം മുതൽ ഇക്കഴിഞ്ഞ മാർച്ച് വരെയുള്ള ഏഴു മാസത്തിനകം സെൽറ്റോസിന്റെ 75,000 യൂണിറ്റാണ് നിരത്തുകളിലെത്തിയത്. ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് ഇത് 97,745 യൂണിറ്റായി ഉയർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു വാഹനത്തിൻറെ ആദ്യ മുഖംമിനുക്കൽ കഴിഞ്ഞത്. ഇൻറീരിയറിലും എക്സ്റ്റീരിയറിലും മാറ്റങ്ങളുമായി എത്തിയ ഈ വാഹനത്തിനു പിന്നാലെ കഴിഞ്ഞമാസം സെൽറ്റോസിന്റെ ആനിവേഴ്സറി എഡിഷൻ മോഡലും കമ്പനി വിപണിയിലെത്തിച്ചിരുന്നു. 115 ബിഎച്ച് പി കരുത്തേകുന്ന1.5 ലിറ്റർ പെട്രോൾ, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റർ ഡീസൽ, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റർ ടർബോചാർജിഡ് പെട്രോൾ എന്നീ എൻജിൻ ഓപ്ഷനുകളാണ് സെൽറ്റോസിനുള്ളത്.