Auto
Trending

കാര്‍ണിവല്‍ എം.പി.വി. പിന്‍വലിച്ച് കിയ മോട്ടോഴ്‌സ്

ഇന്ത്യന്‍ വാഹന വിപണിയില്‍ കിയ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായിരുന്ന കാര്‍ണിവല്‍ എം.പി.വിയെ പിന്‍വലിച്ച് നിര്‍മാതാക്കള്‍. കുറഞ്ഞ വിലയില്‍ ആഡംബര ഫീച്ചറുകളുമായെത്തിയ ഈ വാഹനം വലിയ ജനപ്രീതി സ്വന്തമാക്കിയിരുന്നു. വില്‍പ്പന അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വാഹനം കിയ മോട്ടോഴ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും നീക്കിയിട്ടുണ്ട്. ഇതിനുപുറമെ, ഷോറൂമുകള്‍ മുഖേന കാര്‍ണിവല്‍ എം.പി.വിയുടെ ബുക്കിങ്ങ് സ്വീകരിക്കുന്നതും അവസാനിപ്പിച്ചതായാണ് സൂചനകള്‍. നിലവിലെ കാര്‍ണിവല്‍ എം.പി.വിയെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷത്തോടെ ഈ വാഹനത്തിന്റെ പുതിയ പതിപ്പ് നിരത്തുകളില എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കാര്‍ണിവലിന്റെ പുതിയ പതിപ്പാകുമെന്ന് പ്രതീക്ഷിക്കുന്ന കിയ കെ.എ.4 എന്ന മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2020-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് കിയ കാര്‍ണിവല്‍ എന്ന മോഡല്‍ ആദ്യമായി ഇന്ത്യയില്‍ എത്തുന്നത്. ഇതിനുപിന്നാലെ തന്നെ കാര്‍ണിവല്‍ വിപണിയിലും എത്തിയിരുന്നു. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 30.97 ലക്ഷം രൂപ മുതല്‍ 35.48 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Related Articles

Back to top button