Tech
Trending

സര്‍ക്കാര്‍ ഒ.ടി.ടി. വരുന്നു

ചലചിത്രപ്രേമികള്‍ക്കായി സംസ്ഥാനസര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം തുടങ്ങുന്നു. ‘സി സ്‌പേസ്’ എന്നപേരില്‍ നവംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. സാംസ്‌കാരിക വകുപ്പിനുവേണ്ടി കെ.എസ്.എഫ്.ഡി.സി.യാണ് സംരംഭം ഒരുക്കുന്നത്. തിയേറ്റര്‍ റിലീസിനു ശേഷമാണ് സിനിമകള്‍ ഒ.ടി.ടി.യില്‍ എത്തുക.ഇതോടെ സര്‍ക്കാരിനു കീഴില്‍ ആദ്യമായായി ഇത്തരത്തിലൊരു സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍ തുടങ്ങിയവയും കാണാന്‍ സംവിധാനമൊരുക്കും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരം നേടിയതുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍ഗണന നല്‍കും.സിനിമകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ജൂണ്‍ ഒന്നുമുതല്‍ കെ. എസ്.എഫ്.ഡി.സി. ഹെഡ് ഓഫീസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും.

Related Articles

Back to top button