Tech
Trending

മോട്ടോറോള റെയ്സർ 5ജി ഒക്ടോബർ 5ന് ഇന്ത്യയിലെത്തും

മോട്ടോറോള റെയ്സർ 5ജി ഇന്ത്യയിൽ ഒക്ടോബർ അഞ്ച് മുതൽ ഫ്ലിപ്കാർട്ടലൂടെ ലഭ്യമായി തുടങ്ങും. കഴിഞ്ഞ മാസമായിരുന്നു ഈ ഫോൺ ആഗോള വിപണിയിലെത്തിയത്. കഴിഞ്ഞ വർഷമിറങ്ങിയ മോട്ടോറോള റേസർ ഫോർഡബിൾ ഫോണിൻറെ പിൻഗാമിയായാണ് ഈ ഫോൺ വിപണിയിലെത്തുന്നത്. 6.25 പ്ലാസ്റ്റിക് ഒഎൽഇഡി പ്രധാന ഫോർഡബിൾ ഡിസ്പ്ലേയും 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുമാണ് ഈ ഫോണിന്റെ പ്രധാനസവിശേഷത.


ക്വാൽകോം സ്നാപ്ഡ്രാഗൺ 765 ജി Socയാണ് ഫോണിന് കരുത്തേകുന്നത്. ഇതിൻറെ യുഎസ് വിലയുടെ അതേ പരിധിയിലാണ് ഇന്ത്യയിലെയും വില നിശ്ചയിച്ചിരിക്കുന്നത്. 8ജിബി+256 ജിബി സ്റ്റോറേജ് വേരിയന്റിന് 1,399.99 ഡോളർ (ഏകദേശം 1.09 ലക്ഷം രൂപ) യാണ് വില. ബ്ലാഷ് ഗോൾഡ്, പോളിഷ്ഡ് ഗ്രാഫൈറ്റ്, ലിക്വിഡ് മെർക്കുറി എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.
ആൻഡ്രോയ്ഡ് 10ൽ my UX നൊപ്പമാണ് ഇത് പ്രവർത്തിക്കുന്നത്. ഇതിൽ എഫ്/1.7 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ ഉൾക്കൊള്ളുന്നു. മികച്ച ലൈറ്റ് സെൻസിറ്റിവിറ്റിക്കായി OIS, ലേസർ ഓട്ടോഫോക്കസ്, ക്വാഡ് പിക്സൽ സാങ്കേതികവിദ്യ എന്നിവയും ക്യാമറ സവിശേഷതകളിൽ ഉൾക്കൊള്ളുന്നു. സെൽഫികൾക്കും വീഡിയോകൾക്കുമായി എഫ്/2.2 അപ്പേർച്ചറോടു കൂടിയ 20 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്.15 W ടർബോ പവർ ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 2800 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.

Related Articles

Back to top button