Tech
Trending

വിന്‍ഡോസ് 10 ഒ.എസ്. 2025 വരെ മാത്രം

ഇനി ഒരു വിൻഡോസ് പതിപ്പ് ഉണ്ടാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് ആറ് വർഷം മുമ്പ് മൈക്രോസോഫ്റ്റ് വിൻഡോസ് 10 ഒ.എസ്. അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ വീണ്ടും പുതിയൊരു വിൻഡോസ് പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അത് വിൻഡോസ് 11 ആയിരിക്കുമെന്നാണ് പറയപ്പെടുന്നത്.പുതിയ വിൻഡോസ് പതിപ്പിനെ കുറിച്ചുള്ള വാർത്തകളും അഭ്യൂഹങ്ങളും സജീവമായിരിക്കെ മറ്റൊരു വാർത്തകൂടി ചർച്ചയാവുകയാണ്. ഈ പുതിയ വിൻഡോസ് പതിപ്പ് വന്നുകഴിഞ്ഞാൽ 2025-ൽ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിൻഡോസ് 10 പതിപ്പിനുള്ള സാങ്കേതിക പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്നാണ് റിപ്പോർട്ട്.


കമ്പനിയുടെ ഇ.ഒ.എൽ. (എന്റ് ഓഫ് ലൈഫ്) പേജിലെ വിവരങ്ങളെ അടിസ്ഥാനമാക്കി എക്സ്ട്രീം ടെക്ക് എന്ന വെബ്സൈറ്റ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. 2025 ഒക്ടോബർ 14-ന് വിൻഡോസ് 10 ഹോം, പ്രോ പതിപ്പുകളുടെ സേവനം അവസാനിപ്പിക്കുമെന്നാണ് ഇതിൽ പറയുന്നത്.പുതിയ പതിപ്പുകൾ അവതരിപ്പിക്കുമ്പോൾ പഴയത് ഒഴിവാക്കുന്ന രീതി സോഫ്റ്റ്വെയർ രംഗത്ത് വളരെ കാലമായി നിലവിലുള്ളതാണ്. വിൻഡോസ് 11 എന്ന പേരിലോ മറ്റെന്തെങ്കിലും പേരിലോ പുതിയൊരു വിൻഡോസ് ഒ.എസ്. ആണ് കമ്പനി പുറത്തിറക്കാൻ പോവുന്നത് എന്ന സൂചനയാണ് ഇത് നൽകുന്നത്. 2015-ൽ തന്നെ വിൻഡോസ് 10 എന്നത് ഒരു ദീർഘകാല പരിപാടിയല്ല എന്ന് കമ്പനി തീരുമാനിച്ചിരുന്നു എന്നും ഈ രേഖ വ്യക്തമാക്കുന്നു.വിൻഡോസ് 11-നെ കുറിച്ച് മൈക്രോസോഫ്റ്റ് പരസ്യമായി ഒന്നും ഇതുവരെ പറഞ്ഞിട്ടില്ലെങ്കിലും പുതിയ ഒ.എസ്. വരുന്നതായി പരോക്ഷമായി കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button