
കേരളത്തിൽ വമ്പൻ നേട്ടം കൊടുത്തിരിക്കുകയാണ് ജിയോ. കേരള സർക്കിളിൽ കമ്പനിക്ക് ഒരു കോടിയിലധികം വരിക്കാർ. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യവും വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസും ജിയോ ഇൻഫോകോമിന് തുണയായി.വെറും നാലു വർഷം കൊണ്ടാണ് കമ്പനി ഇത്രയധികം വരിക്കാരെ നേടിയത്. കോവിഡ് കാലത്ത് കമ്പനിയ്ക്ക് കൂടുതൽ വരിക്കാരെ നേടാനായതാണ് കമ്പനിയെ ഈ വമ്പൻ നേട്ടത്തിലേക്ക് നയിച്ചത്.

രാജ്യമൊട്ടാകെ നടപ്പാക്കിയ ലോക്ഡൗൺ കാലത്ത് പൊതുജനങ്ങളുടെ നിർദ്ദേശപ്രകാരം വിവിധ സ്ഥലങ്ങളിൽ കണക്റ്റിവിറ്റി എത്തിക്കുന്നതിനായി കമ്പനി താൽക്കാലിക ടവറുകൾ സ്ഥാപിച്ചു. ഒപ്പം ഡാറ്റാ സ്ട്രീമിംഗ് നൽകുന്നതിനായി നിലവിലെ നെറ്റ്വർക്കുകൾ ഒപ്ടിമൈസ് ചെയ്യുകയും ചെയ്തു. അടുത്തവർഷം പകുതിയോടെ 5ജി സേവനം നൽകാനൊരുങ്ങുകയാണ് കമ്പനിയിപ്പോൾ.ഒപ്പം ഗൂഗിളുമായി ചേർന്ന് കുറഞ്ഞവിലയ്ക്ക് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.