Big B
Trending

താൽക്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിച്ചു

പത്തു വർഷം പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിന് പിന്നാലെ, അതിൽ കുറഞ്ഞ സർവീസുള്ള ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കാനും സർക്കാർ തീരുമാനം. സർക്കാറിനു കീഴിലെ വിവിധ വകുപ്പുകൾ, സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ആണ് വേതനം വർധിപ്പിച്ച് നൽകുക.


അടിസ്ഥാന വിഭാഗത്തിലുള്ള അറ്റൻഡർ, അസിസ്റ്റൻറ് വിഭാഗത്തിൻറെ ദിവസവേതനം 675 രൂപയാകും. അസിസ്റ്റൻറ് കം ഡ്രൈവർ തുടങ്ങിയ രണ്ടാം വിഭാഗത്തിൽ ദിവസവേതനം 730 രൂപയാകും. ക്ലർക്ക്, വില്ലേജ് അസിസ്റ്റൻറ്, പ്രൈമറി ടീച്ചർ എന്നിവരുൾപ്പെടുന്ന മൂന്നാം വിഭാഗത്തിൽ യഥാക്രമം 755, 20,385, 21,175 എന്നിങ്ങനെയാകും. സ്റ്റെനോ/സിഎ എന്നിവരുൾപ്പെടുന്ന നാലാം വിഭാഗത്തിൽ 780, 21,060, 22,290 എന്നിങ്ങനെയാകും വേതന നിരക്ക്. അഞ്ചാം വിഭാഗമായ ലൈബ്രേറിയൻ, സ്റ്റാറ്റിസ്റ്റിക്കൽ അസി. തുടങ്ങിയവർക്ക് ദിവസവേതനം 850, 22,950, 24,520 എന്നിങ്ങനെയും ഐ.ടി.ഐ ഇൻസ്ട്രക്ടർ ഉൾപ്പെടുന്ന ആറാം വിഭാഗത്തിന് 955, 25,785, 28,100 എന്നിങ്ങനെയും സെക്രട്ടറിയേറ്റിലെയും മറ്റും അസിസ്റ്റൻറ്, റീഡർ എന്നിവരുൾപ്പെടുന്ന ഏഴാം വിഭാഗത്തിന് 1,005, 27,135, 29,535 എന്നിങ്ങനെയും സ്പെഷ്യൽ ടീച്ചർ, സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് ഓഡിറ്റർ ഉൾപ്പെടെയുള്ള എട്ടാം വിഭാഗത്തിന് 1,100, 29,700, 30,995 എന്നിങ്ങനെയുമാണ് വേതനനിരക്ക്. ഒപ്പം ഹൈസ്കൂൾ അധ്യാപകരടക്കമുള്ള ഒമ്പതാം വിഭാഗം: 1,100, 29,700, 32,560. ഹയർസെക്കൻഡറി ജൂനിയർ അധ്യാപകരടക്കമുള്ള പത്താം വിഭാഗം: 1,205, 32,535, 36000. കൃഷി ഓഫീസർ, വെറ്റിനറി സർജൻ എന്നിവരുൾപ്പെടുന്ന പതിനൊന്നാം വിഭാഗം: 1,455, 39,285, 44,020. മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടുന്ന പന്ത്രണ്ടാം വിഭാഗം: 1,960, 52,920, 57,525 എന്നിങ്ങനെയുമാണ് വർധന.

Related Articles

Back to top button