Big B
Trending

കേരളത്തിലെ ആദ്യ നിയോ ബാങ്കുമായി ഏയ്സ്‌വെയർ

ധനകാര്യസാങ്കേതികവിദ്യാ സ്ഥാപനമായ ഏയ്സ്‌വെയർ ഫിൻടെക് സർവീസസ് കേരളത്തിലെ ആദ്യത്തെ നിയോ ബാങ്ക് ‘ഏയ്സ് മണി നിയോ ബാങ്ക്’ അവതരിപ്പിച്ചു. കൊച്ചി ആസ്ഥാനമായ ഇത് യെസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും സഹകരണത്തോടെയാണ് പ്രവർത്തിക്കുക. നിയോ ബാങ്കിംഗിന്റെ ആദ്യഘട്ടത്തില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍, കച്ചവട- ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ കറന്റ് അക്കൗണ്ടുകള്‍ തുടങ്ങാനാവും.


പ്രത്യേക ശാഖകളില്ലാതെ, തികച്ചും ഓൺലൈനായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ബാങ്കുകളാണ് നിയോ ബാങ്കുകൾ. മൊബൈൽ ആപ്ലിക്കേഷൻ വഴിയോ മറ്റ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ പണമിടപാടുകൾ നടത്തുന്നവരെ ലക്ഷ്യമിട്ടാണ് നിയോ ബാങ്ക് പ്രവർത്തിക്കുന്നത്.വീട്ടുപടിക്കൽ എടിഎം ലഭ്യമാകുന്ന മൈക്രോ എടിഎം സേവനം, പണം ട്രാൻസ്ഫർ, ബിൽ അടയ്ക്കൽ, റീചാർജ്, ഫാസ്ടാഗ്, കെട്ടിട, ഭൂനികുതികൾ അടയ്ക്കൽ, ബസ്, ഫ്ലൈറ്റ്, സിനിമ ടിക്കറ്റ് ബുക്കിങ്, ആരോഗ്യ, വാഹന, യാത്ര ഇൻഷുറൻസുകൾ, ജനന, മരണ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷ തുടങ്ങിയ സേവനങ്ങളും ഏയ്സ് മണി ആപ്പിലൂടെ ലഭ്യമാക്കുമെന്നു കമ്പനി അറിയിച്ചു.

Related Articles

Back to top button