Tech
Trending

ഓണർ എക്സ്5 അവതരിപ്പിച്ചു

ചൈനീസ് സ്മാര്‍ട് ഫോൺ ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഓണർ എക്സ്5 ( Honor X5) അവതരിപ്പിച്ചു.മിഡിൽ ഈസ്റ്റ് വിപണികളിലാണ് കമ്പനി ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിന് പുറത്തുള്ള വിപണികളിലെ ഔദ്യോഗിക ലോഞ്ച് ഓണർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 26ന് ചൈനയിൽ ഓണർ 80 ജിടി അവതരിപ്പിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ഓണർ എക്സ് 5 അവതരിപ്പിച്ചത്.ഓണറിന്റെ ജോർദാൻ ഫെയ്സ്ബുക് പേജിലെ റിപ്പോർട്ട് പ്രകാരം ഹാൻഡ്‌സെറ്റിന്റെ വില 75 ജോർദാൻ ദിനാർ (ഏകദേശം 8,700 രൂപ) ആണ്. ഓണർ‌ എക്സ്5 മൂന്ന് വ്യത്യസ്ത കളർ വേരിയന്റുകളിൽ ലഭ്യമാണ് – സൺറൈസ് ഓറഞ്ച്, ഓഷ്യൻ ബ്ലൂ,മിഡ്‌നൈറ്റ് ബ്ലാക്ക്. ആൻഡ്രോയിഡ് 12 (ഗോ എഡിഷൻ) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. 720×1600 പിക്സൽ റെസലൂഷനും 20:9 ആസ്പെക്റ്റ് റേഷ്യേയും ഉള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് സ്മാർട് ഫോണിന്റെ സവിശേഷത.IMG GE8320 ജിപിയു ഉൾപ്പെടെയുള്ള മീഡിയാടെക് ഹീലിയോ ജി25 ആണ് പ്രോസസർ. 8 മെഗാപിക്‌സലിന്റെ സിംഗിൾ ക്യാമറയാണ് പിന്നിലുള്ളത്. 5 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ. വാട്ടർഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെൽഫി ക്യാമറയുള്ളത്.പിന്നിലെ ക്യാമറ മൊഡ്യൂളിൽ എൽഇഡി ഫ്ലാഷ് ഉൾപ്പെടുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഓണർ പായ്ക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button