Big B
Trending

മാറുന്ന കേരളത്തിൻറെ വികസന സ്വപ്നങ്ങളുമായി വിഷൻ 2030

മാനവവിഭവശേഷിയുടെ കയറ്റുമതി കൊണ്ട് ലോകത്തില്‍ സ്വയം അടയാളപ്പെടുത്തിയ ഒരു സംസ്ഥാനമാണ് കേരളം . മാറുന്ന കാലത്തിനൊപ്പം കേരളവും മാറേണ്ടേ ? മാറുക മാത്രമല്ല, നൂറ്റാണ്ടിലെ മഹാ പ്രളയത്തില്‍ ഉണ്ടായ പ്രഹരത്തില്‍ നിന്നും സര്‍വതലമായ വികസനത്തിലേക്ക് നമ്മുടെ നാടിനെ ഉയർത്തുകയും വേണം. ജനകീയ കാഴ്ചപ്പാടുകള്‍ ഏകീകരിച്ച് വരും പതിറ്റാണ്ടിലെ കേരള വികസനത്തിലേക്ക് നമ്മുടെ നാടിനെ കൈപിടിച്ച് കൊണ്ടുപോകാനുള്ള ശ്രമമാണ് ‘ ബിസിനസ് അവര്‍ വിഷന്‍ 2030’.

ദീര്‍ഘവീക്ഷണത്തോടെ ഒരു ദശാബ്ദത്തിനു അപ്പുറമുള്ള കേരളത്തെ അടയാളപ്പെടുത്താനുള്ള അവസരമാണ് വിഷന്‍ 2030 ലൂടെ ബിസിനസ് അവര്‍ നല്‍കുന്നത്. ലോകത്തെ വിവിധ കോണുകളില്‍ കണ്ടറിഞ്ഞ, തൊട്ടറിഞ്ഞ നാളെകളിലെ വികസന സങ്കല്‍പ സാധ്യതകള്‍ കേരളത്തിലെ പൊതു സമൂഹത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യുകയാണ് വിഷന്‍ 2030.

തന്‍റെ പ്രവര്‍ത്തന മേഖലയില്‍ നാളെകളിൽ നാം ആഗ്രഹിക്കുന്ന വികാസ പരിണാമങ്ങള്‍ കേരള ജനതയോട് തുറന്നു പറയാം. ബിസിനസ്, ആരോഗ്യ മേഖല, മാധ്യമരംഗം, ഐടി, സ്റ്റാർട്ടപ്പ്, വിദ്യാഭ്യാസം, കല, ടൂറിസം, പ്ലാന്റേഷൻ, എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികൾ കേരളത്തിന്റെ നാളെകളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നു.

ജനം കാംക്ഷിക്കുന്ന വികസന സങ്കല്‍പ്പം എന്ന നിലയില്‍ ഉയര്‍ന്നുവരുന്ന മികച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിനു ബിസിനസ് അവർ സമർപ്പിക്കും. ‌താങ്കളുടെ പ്രവര്‍ത്തന മേഖലയിലെ നാളെകളിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കൂടി കഴിയുന്ന തരത്തില്‍ കേരളത്തെ സജ്ജമാക്കാനുള്ള ഈ നീക്കത്തിനൊപ്പം കാഴ്ചപ്പാടുകള്‍ വിഷൻ 2030 യിലൂടെ പങ്കുവെക്കുക..
അനുദിനം മാറുന്ന ലോകക്രമത്തിനും തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍ക്കും ഒപ്പം നമ്മുടെ കേരളവും മാറട്ടെ….

Related Articles

Back to top button