Big B
Trending

കേരള ബാങ്ക്: ആദ്യ ഭരണസമിതി ചുമതലയേറ്റു

കേരള ബാങ്കിൻറെ ആദ്യ ഭരണസമിതി അധികാരമേറ്റെടുത്തു. സിപിഎം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്ക് ഭരണസമിതിയുടെ ചെയർമാനായും എം കെ കണ്ണനെ വൈസ് ചെയർമാനായും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


റിസർവ് ബാങ്കിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രൊഫഷണൽ രീതിയിൽ കേരളബാങ്ക് പ്രവർത്തിക്കും. സംസ്ഥാനത്തിൻറെ വികസനപ്രവർത്തനങ്ങൾക്ക് കേരളബാങ്ക് പങ്കാളിയാകുമെന്ന് കേരള ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റു ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. 2019 നവംബർ 26നാണ് സംസ്ഥാന സഹകരണ – ജില്ല ബാങ്കുകളെ ലയിച്ച് കേരള ബാങ്ക് രൂപീകരിച്ചത്.ഒരു വർഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സമിതിക്കായിരുന്നു ചുമതല.വ്യാഴാഴ്ച ഇടക്കാല സമിതിയുടെ കാലാവധി അവസാനിച്ചതോടെയാണ് കേരള ബാങ്ക് സമിതിയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്നത്.പ്രാഥമിക വായ്പ സഹകരണ സംഘങ്ങൾ,അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് തെരഞ്ഞെടുത്തത്.

Related Articles

Back to top button