Big B
Trending

ബാങ്ക് ഓഫ് ഇന്ത്യക്കും പഞ്ചാബ് നാഷണൽ ബാങ്കിനും ആറു കോടി രൂപ പിഴ

ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്ക് പിഴ ചുമത്തി ആര്‍ബിഐ. ഇരു ബാങ്കുകൾക്കുമായി ആറു കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നാലു കോടി രൂപയും പഞ്ചാബ് നാഷണൽ ബാങ്കിന് രണ്ട് കോടി രൂപയുമാണ് പിഴ. ഒരു അക്കൗണ്ടിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരു ബാങ്കുകളും അന്വേഷണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് 2019 ജനുവരി 1 ന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ ചട്ടങ്ങൾ ലംഘിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്. തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചതിനാലാണിത്.2019 മാർച്ച് 31 ലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് പിഴ ചുമത്തിയിരിക്കുന്നത്.


പണം ഇടപാടുകൾക്ക് നിശ്ചയിച്ചിരിക്കുന്ന പരിധി ലംഘിച്ചത് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്. അതുപോലെ തട്ടിപ്പുകൾ റിപ്പോർട്ടുചെയ്യുന്നതിലെ കാലതാമസം, ആർ‌ബി‌ഐക്ക് ഡാറ്റ സമർപ്പിക്കുമ്പോൾ അത് കൃത്യമല്ലായിരുന്നു എന്നതും പിഴചുമത്താൻ കാരണമായിട്ടുണ്ട്.റിപ്പോര്‍ട്ടിൻെറ സമഗ്രതയെയും ആര്‍ബിഐ ചോദ്യം ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിലും നിയമലംഘനം ചൂണ്ടിക്കാട്ടി ആര്‍ബിഐ ബാങ്കുകൾക്ക് നോട്ടീസ് നൽകിയിരുന്നു.

Related Articles

Back to top button