Auto
Trending

കവാസാക്കി W175 ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ കവാസാക്കിയുടെ ഡബ്ല്യു റേഞ്ച് ബൈക്കുകള്‍ ഇന്ത്യയില്‍ എത്തുന്നു.ഇതിന്റെ ആദ്യ ചുവടുവയ്പ്പെന്നോണം കവാസാക്കി ഡബ്ല്യു 175 റെട്രോ ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു.എബോണി ഷെയ്ഡ്, കാന്‍ഡി പെര്‍സിമോണ്‍ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 1.47 ലക്ഷം, 1.49 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.കവാസിക്കി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ഏറ്റവും വില കുറഞ്ഞ ബൈക്കായാണ് ഇത് എത്തിയിരിക്കുന്നത്.യമഹ ആര്‍.എക്‌സ്.100-നെ ഓര്‍മപ്പെടുത്തുന്ന ലുക്കാണ് ഡബ്ല്യു 175-നുള്ളത്. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ചെറിയ ഡിജിറ്റല്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള സര്‍ക്കുലര്‍ അനലോഗ് സ്പീഡോമീറ്റര്‍, സിംഗിള്‍ പീസ് സീറ്റ്, ഡബ്ല്യു ബാഡ്ജിങ്ങ് നല്‍കി സ്റ്റൈലിഷായി ഒരുക്കിയിട്ടുള്ള പെട്രോള്‍ ടാങ്ക്, അര്‍ധവൃത്താകൃയിൽ ഒരുങ്ങിയിട്ടുള്ള ടെയ്ല്‍ ലാമ്പ്, ചെറിയ ടേണ്‍ ഇന്റിക്കേറ്ററുകള്‍ എന്നിവയാണ് ഈ ബൈക്കിനെ സ്റ്റൈലിഷാക്കുന്നത്.ഏറ്റവും മികച്ച റൈഡിങ്ങ് ഉറപ്പാക്കുന്നതിനായി 30 എം.എം. ടെലിസ്‌കോപിക് ഫോര്‍ക്കാണ് മുന്നില്‍ സസ്‌പെന്‍ഷന്‍ ഒരുക്കുന്നത്. പിന്നില്‍ 65 എം.എം. ട്രാവലുള്ള ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സും നല്‍കിയിട്ടുണ്ട്.

സുരക്ഷ ഉറപ്പാക്കുന്നതിനായി മുന്നില്‍ 270 എം.എം. ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് നല്‍കിയിട്ടുള്ളത്. സിംഗിള്‍ ചാനല്‍ എ.ബി.എസും ഇതില്‍ സുരക്ഷ കാര്യക്ഷമമാക്കും.ലളിതമായ ഡിസൈനില്‍ ഏറ്റവും മനോഹരമായി ഡിസൈന്‍ ചെയ്താണ് ഈ ബൈക്ക് എത്തിച്ചിരിക്കുന്നത്. എന്‍ജിന്റെ ഡിസൈന്‍ പോലും വാഹനത്തിന് അഴകേകുന്നുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററില്‍ ഉള്‍പ്പെടെ ലാളിത്യം നിറഞ്ഞുനല്‍കുന്നുണ്ടെന്നുമാണ് നിര്‍മാതാക്കളായ കവാസാക്കി അഭിപ്രായപ്പെടുന്നത്.മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുന്നതിനായി എന്‍ജിന്‍ ബാലന്‍സര്‍ നല്‍കിയിട്ടുള്ളതാണ് ഇതിനുദാഹരണം. 177 സി.സി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് പെട്രോള്‍ എന്‍ജിനാണ് ഡബ്ല്യു 175-ന് കരുത്തേകുന്നത്. ഇത് 12.9 ബി.എച്ച്.പി. പവറും 13.2 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button