Auto
Trending

കാവസാക്കി പുതിയ നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചു

2 വർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ കാവസാക്കി പുതിയ നിൻജ 400 ഇന്ത്യയിൽ അവതരിപ്പിച്ചു. വാഹനത്തിന്റെ ഡെലിവറി കഴിഞ്ഞ ദിവസം കാവസാക്കി ഇന്ത്യയിൽ പുനരാരംഭിച്ചു. ബിഎസ്6 മാനദണ്ഡങ്ങൾ കടുപ്പിച്ചതോടെ 2 വർഷം മുൻപാണ് 400 സിസി നിൻജ കളം വിട്ടത്. 4.99 ലക്ഷം രൂപയാണ് പുതിയ വാഹനത്തിന് വില.നിരവധി പുതുമകളോടെയെത്തുന്ന വാഹനത്തിന് ഡിസൈനിലും മെക്കാനിക്കൽ ഭാഗങ്ങളിലും പുതുമയുണ്ട്.ബോഡി പാനലുകളിൽ പുതിയ ഗ്രാഫിക് അപ്ഡേറ്റും ഇതുവരെയില്ലാത്ത 2 നിറങ്ങളും കൂടിയുണ്ട്.എബണി ലൈം ഗ്രീൻ, മെറ്റാലിക് കാർബൺ ഗ്രേ എന്നിവയാണ് പുതിയ നിറങ്ങൾ. കാവസാക്കി ന്യൂ ജെനറേഷൻ സ്പോർട്സ് ബൈക്കുകളുടെ അതേ ഡിസൈൻ എലമെന്റുകളാണ് വാഹനത്തിലുള്ളത്.ഡ്യുവൽ എൽഇഡി സ്ലിം ഹെഡ്‌ലാംപ്, ഫങ്കി റിയർ വ്യൂ മിറർ എന്നിവയും വൈഡ് ഹാൻഡ്ൽബാറും വാഹനത്തിൽ കാണാം. ഇരട്ട സീറ്റ് പാറ്റേണും ഉയർന്നു നിൽക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനവുമെല്ലാം സപോർടിനെസ് വർധിപ്പിക്കുന്നു. നടുവിൽ വലിയ അനലോഗ് ടാക്കോ മീറ്റർ ഉൾപ്പെടെയുള്ള പുതിയ മീറ്റർ ക്ലസ്റ്റർ ശ്രദ്ധേയമാണ്. ഇടതുവശത്ത് വാണിങ് ലാംപുകളും വലതുഭാഗത്ത് മൾട്ടി ഫംക്‌ഷൻ എൻസിഡി ഡിസ്പ്ലേയും ഉണ്ട്. 399 സിസി ലിക്വിഡ് കൂൾഡ് എൻജിനാണ് വാഹനത്തിന്. എഫ്ഐ സംവധാനം കൊണ്ട് പ്രവർത്തിക്കുന്ന എൻജിന്റെ പരമാവധി കരുത്ത് 45 എച്ച്പിയാണ്. 37 എൻഎം ടോർക്കും ഉള്ള വാഹനം കൃത്യമായി പറഞ്ഞാൽ ട്രാക്ക് ഓറിയന്റഡാണ്.

Related Articles

Back to top button