Big B
Trending

50,000കടന്ന് ഐആർസിടിസി വിപണിമൂല്യം

ഓഹരി വില എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറിയതോടെ ഐആർസിടിസിയുടെ വിപണിമൂല്യം 50,000 കോടി രൂപ മറികടന്നു.രണ്ടുദിവസത്തിനിടെ ഓഹരിവിലയിൽ 14ശതമാനമാണ് കുതിപ്പുണ്ടായത്. ഒരുമാസത്തിനിടെ 32ശതമാനവും വില ഉയർന്നു. ഈ കാലയളവിൽ സെൻസെക്സിലുണ്ടായ നേട്ടം എട്ടുശതമാനംമാത്രമാണ്.ചൊവാഴ്ചമാത്രം ഓഹരി വിലയിൽ ഒമ്പത്(275 രൂപ)ശതമാനത്തിലേറെയാണ് കുതിപ്പുണ്ടായത്. 3,287 രൂപ നിലവാരത്തിലാണ് ഉച്ചകഴിഞ്ഞ് 2.30ഓടെ വ്യാപാരം നടന്നത്.വിപണിമൂല്യംകുതിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളിൽ 88-ാംസ്ഥാനത്തെത്തി ഐആർസിടിസി. അഗ്രോ കെമിക്കൽ കമ്പനിയായ പിഐ ഇൻഡസ്ട്രീസിനെയും പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (സെയിൽ)യെയും പിന്നിലാക്കിയാണ് വിപണിമൂല്യം കുതിച്ചത്.ലിക്വിഡിറ്റി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റിൽ കമ്പനി ഓഹരി സ്പ്ലിറ്റിന് അംഗീകാരം നൽകിയിരുന്നു. 1ഃ5 എന്ന അനുപാതത്തിലാണ് വിഭജനം പ്രഖ്യാപിച്ചത്.

Related Articles

Back to top button