
എച്ച്ഡിഎഫ്സി ബാങ്കിന്റെ ദീർഘകാല സിഇഒയായിരുന്ന ആദിത്യ പുരി ആഗോള നിക്ഷേപക സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിൻറെ ഏഷ്യാ വിഭാഗം സീനിയർ അഡ്വൈസറാകുന്നു. കമ്പനിയുടെ ഏഷ്യയിലുടനീളമുള്ള നിക്ഷേപ സാധ്യതകളെക്കുറിച്ച് പുരി ഇനി ഉപദേശം നൽകും. കമ്പനിയുടെ നിക്ഷേപ വിഭാഗം ഉദ്യോഗസ്ഥർക്കും പോർട്ടഫോളിയോ മാനേജ്മെൻറ് അംഗങ്ങൾക്കും ഇനി പുരിയുടെ സേവനം ലഭ്യമാകും.

എച്ച്ഡിഎഫ്സി ബാങ്കിൻറെ ആദ്യ സിഇഒയായിരുന്ന അദ്ദേഹം 24 വർഷത്തെ സേവനത്തിനിടയിൽ ബാങ്കിനെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായി വളർത്തിയെടുത്തു. എച്ച്ഡിഎഫ്സി ബാങ്കിലെത്തുന്നതിനുമുൻപ് സിറ്റി ബാങ്കിൻറെ വിദേശ വിഭാഗത്തിൽ ഇരുപത് വർഷത്തോളം സേവനമനുഷ്ഠിച്ചിട്ടുണ്ട്.