Big B
Trending

മെഗാ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

ഉത്സവകാല വില്പനയുടെ ഭാഗമായി ആകർഷകമായ ഡിസ്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുകയാണ് കല്യാൺ ജ്വല്ലേഴ്സ്. ഡെയിലി വെയർ ആഭരണങ്ങൾ മുതൽ ഡയമണ്ടുകൾ വരെയുള്ള വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മികച്ച സമ്മാനങ്ങളും ഗ്രാൻഡ് പ്രൈസും ലഭിക്കും. ഇതിനുപുറമേ ഉപഭോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും ലഭിക്കും.


ഉത്സവകാല വില്പനയോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വള, മാല മറ്റ് ആഭരണങ്ങൾ എന്നിവ വാങ്ങുമ്പോൾ പണിക്കൂലിയിൽ 3 ശതമാനം മുതൽ ഇളവ് ലഭിക്കും. ഒപ്പം 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസുകൾക്കും ഇൻസ്റ്റൻറ് സമ്മാനങ്ങളും സൗജന്യ സമ്മാനങ്ങളും സ്വന്തമാക്കാം. കേരളത്തിലെ എല്ലാ കല്യാൺ ജ്വല്ലേഴ്സ് ഷോറൂമുകളിലും ജനുവരി 31 വരെയാണ് ഈ ഉത്സവകാല ഓഫർ നടക്കുക. വാങ്ങാനുദ്ദേശിക്കുന്ന ആഭരണത്തിന്റെ ആകെ തുകയുടെ 10 ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാനാകും. ആഭരണങ്ങൾ വാങ്ങുമ്പോൾ ആ ദിവസത്തേയോ ബുക്ക് ചെയ്യുന്ന ദിവസത്തേയോ നിരക്കിൽ ഏതാണോ കുറവ് അതായിരിക്കും വിലയായി ഈടാക്കുക.

Related Articles

Back to top button