Big B
Trending

2000 രൂപ നോട്ടുകളില്‍ പകുതിയും തിരിച്ചെത്തിയെന്ന് ആര്‍.ബി.ഐ

പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 20 ദിവസത്തിനുള്ളില്‍ 2,000 രൂപയുടെ 50 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. 1.8 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ഇതിൽ 85 ശതമാനം നോട്ടുകളും ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നിക്ഷേപമായാണ് തിരിച്ചെത്തിയത്. മാര്‍ച്ച് 31വരെ 3.62 ലക്ഷം കോടി രൂപമൂല്യമുള്ള 2,000 രൂപയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്. നോട്ടുകള്‍ മാറ്റിയെടുക്കാനും നിക്ഷേപിക്കാനുമായി സെപ്റ്റംബര്‍ 30വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ നേരത്തെതന്നെ നോട്ടുകള്‍ മാറ്റിയെടുക്കുകയോ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റത്തവണ മാറ്റിയെടുക്കാനുള്ള പരമാവധി തുക 20,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

Related Articles

Back to top button