
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ജുവലറി ബ്രാൻഡായ കല്യാൺ ജുവലേഴ്സ് പ്രാഥമിക ഓഹരി വില്പന(ഐ.പി.ഒ)പ്രഖ്യാപിച്ചു. ഒരു ഓഹരിക്ക് 86-87 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്.മാർച്ച് 16 മുതൽ 18 വരെ ഐപിഒയ്ക്ക് അപേക്ഷിക്കാം.

ഐ.പി.ഒയിലൂടെ 1,175 കോടി രൂപ സമാഹരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.ഓഫർ ഫോർ സെയിലിലൂടെ 4.31 കോടി ഓഹരികൾ വിറ്റഴിച്ച് 375 കോടി രൂപയും പുതിയ ഓഹരി വില്പനയിലൂടെ 9.19 കോടി ഓഹരികൾവഴി 800 കോടി രൂപയുമാണ് സമാഹരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.പ്രൊമോട്ടർമാരായ ടി.എസ് കല്യാണരാമൻ 125 കോടി രൂപമൂല്യമുള്ള ഓഹരികളാണ് ഓഫർ ഫോർ സെയിൽവഴി വിൽക്കുക. 172 ഓഹരികളുടെ ഒരുലോട്ടായാണ് അപേക്ഷിക്കാനാകുക. ഇതുപ്രകാരം ഒരു ഓഹരിക്ക് 87 രൂപ നിരക്കിൽ 14,964 രൂപയാണ് നിക്ഷേപിക്കാൻവേണ്ട മിനിമംതുക. ഒപ്പം രണ്ടുകോടി രൂപമൂല്യമുള്ള ഓഹരികൾ കമ്പനിയിലെ ജീവനക്കാർക്കായി നീക്കിവെയ്ക്കും.2020 ജൂണിലെ കണക്കുപ്രകാരം രാജ്യത്ത് 107 ഷോറൂമുകളാണ് കല്യാൺ ജുവലേഴ്സിനുള്ളത്. 30 എണ്ണം മിഡിൽ ഈസ്റ്റിലുമുണ്ട്. 2020 സാമ്പത്തികവർഷത്തിൽ 142.28 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഈകാലയളവിൽ 10,100.92 കോടി രൂപ വരുമാനംവുംനേടി. രണ്ടുവർഷത്തെ വികസനത്തിന്റെ ഭാഗമായി പ്രവർത്തനമൂലധനം സമാഹരിക്കുകയെന്നതാണ് ഐപിഒയുടെ ലക്ഷ്യം.