Tech
Trending

പോകോ F4 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

പോകോയുടെ എഫ് 4 5ജി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എഫ് സീരീസിലെ മൂന്നാമത്തെ ഫോണാണിത്. ആറ്, എട്ട്, 12 ജിബി റാം വേരിയന്റുകളും 128ജിബി, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഇതിനുണ്ട്.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 870 ചിപ്പ് സെറ്റ് ശക്തിപകരുന്ന ഫോണില്‍ 6.67 ഇഞ്ച് 1അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 30 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ് ക്രമീകരിക്കാനാവും. 360 ഹെര്‍ട്‌സ് ടച്ച് സാംപ്ലിങ് റേറ്റുണ്ട്. 1300 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് പിന്തുണയ്ക്കും. ഡോള്‍ബിവിഷന്‍, എച്ചഡിആര്‍10 പ്ലസ് സാങ്കേതികവിദ്യകളും പിന്തുണയ്ക്കും.64 എംപി ആണ് പ്രൈമറി ക്യാമറ. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയാണിത്. എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സര്‍, രണ്ട് എംപി ഡെപ്ത് സെന്‍സർ എന്നിവയും റിയര്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളുന്നു. സെല്‍ഫിയ്ക്കായി 20 എംപി ക്യാമറയുണ്ട്.4500 എംഎഎച്ച് ബാറ്ററിയാണ് പോക്കോ ഐഫ്4 5ജിയിലുള്ളത്. 67 വാട്ട് അതിവേഗ വയേര്‍ഡ് ചാര്‍ജിങ്ങും 10 വാട്ട് റിവേഴ്‌സ് വയേര്‍ഡ് ചാര്‍ജിങ് സൗകര്യവുമുണ്ട്.ജൂണ്‍ 27 മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലാണ് ഫോണ്‍ വില്‍പന ആരംഭിക്കുന്നത്.

Related Articles

Back to top button