Big B
Trending

കേരളം സർക്കാരിൻ്റെ കെഫോൺ പദ്ധതിക്ക് ഐ എസ് പി ലൈസൻസ്

കേന്ദ്ര സർക്കാരിൻ്റെ ഐ എസ് പി ലൈസൻസ് നേടി കേരള സർക്കാരിൻ്റെ കെ ഫോൺ പദ്ധതി. സ്വന്തമായി ഇന്റർനെറ്റ് സേവനമുള്ള രാജ്യത്തെ ആദ്യത്തേതും ഏകവുമായ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഇന്റർനെറ്റ് സേവന ദാതാവിൻ്റെ (ISP) ലൈസൻസ് ലഭിക്കുന്ന, സംസ്ഥാനത്തെ എല്ലാവർക്കുമായി ഇന്റർനെറ്റ് ആക്സസ് ചെയ്യുന്നതിനുള്ള സർക്കാരിൻ്റെ ഐടി ഇൻഫ്രാസ്ട്രക്ചർ പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. ഇതോടെ സമൂഹത്തിലെ ഡിജിറ്റൽ വിഭജനം നികത്താൻ വിഭാവനം ചെയ്ത പദ്ധതിക്ക് പ്രവർത്തനം തുടങ്ങാനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുത്ത ടെലികോം സർക്കിളിലോ മെട്രോ ഏരിയയിലോ സേവനം നൽകാൻ അനുവദിക്കുന്ന കെ ഫോണിനുള്ള കാറ്റഗറി ബി ലൈസൻസിനായുള്ള അഭ്യർത്ഥനയാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് അംഗീകരിച്ചത്. നേരത്തെ, IP-1 വിഭാഗത്തിന് കീഴിൽ ടെലികോം മേഖലയിലെ അടിസ്ഥാന സൗകര്യ ദാതാക്കളായി കെഫോൺ സർട്ടിഫിക്കറ്റ് നേടിയിരുന്നു. “ഡാർക്ക് ഫൈബർ, റൈറ്റ് ഓഫ് വേ, ഡക്ട് സ്പേസ്, ടവർ തുടങ്ങിയ ആസ്തികൾ നൽകുന്ന ഇൻഫ്രാസ്ട്രക്ചർ ദാതാക്കളാണ് കാറ്റഗറി-1” എന്ന് ടെലികോം മന്ത്രാലയ വെബ്‌സൈറ്റ് പ്രസ്താവിക്കുന്നു.

30,000 സർക്കാർ ഓഫീസുകൾക്കും, ബിപിഎൽ കുടുംബങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് നൽകുന്നതിനാണ് കെഫോൺ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മുൻ ഇടത് സർക്കാർ 2019 ൽ ഇന്റർനെറ്റ് കണക്ഷൻ അടിസ്ഥാന അവകാശമായി പ്രഖ്യാപിക്കുകയും 1,548 കോടി രൂപയുടെ KFON പദ്ധതി ആരംഭിക്കുകയും ചെയ്തു.

Related Articles

Back to top button