Tech
Trending

സൗജന്യ ഇൻറർനെറ്റ് ചെലവ് കണ്ടെത്താൻ പുത്തൻ മാർഗങ്ങളുമായി സർക്കാർ

സൗജന്യ ഇൻറർനെറ്റ് ചെലവുകൾ കണ്ടെത്താൻ പുത്തൻ മാർഗ്ഗം മുന്നോട്ടു വയ്ക്കുകയാണ് സർക്കാർ. കെ ഫോൺ ശൃംഖല ഉപയോഗിക്കുന്നതിന് സേവനദാതാക്കൾ നൽകുന്ന വാടകയിൽ നിന്ന് സൗജന്യ കണക്ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് സർക്കാർ പരിഗണനയിലുള്ളത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം വൈകാതെ ഉണ്ടായേക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിൽ സൗജന്യ ഇൻറർനെറ്റെത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.


ഓരോ സേവനദാതാവ് നൽകേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സർക്കാർ തീരുമാനിക്കും. ഇതിനായി ടെൻഡർ വഴിയാകും സേവനദാതാക്കളെ തിരഞ്ഞെടുക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ സർക്കാർ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലുമായിരിക്കും സൗജന്യ ഇൻറർനെറ്റ് എത്തിക്കുക. മുപ്പതിനായിരം ഓഫീസുകളിൽ ആയിരം എണ്ണമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെടുക. കാസർകോട് 127 കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഉദ്ഘാടനം. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട് 6,600 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു.

Related Articles

Back to top button