Big B
Trending

കെ ഫോൺ: ആദ്യഘട്ട ഉദ്ഘാടനം ഇന്ന്

സംസ്ഥാന സർക്കാരിൻറെ സ്വപ്നപദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക്കൽ നെറ്റ്‌വർക്ക് ( കെ ഫോൺ) പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ, കെഎസ്ഇബി എന്നിവയുടെ സംയുക്ത സംരംഭമാണ് കെ ഫോൺ ലിമിറ്റഡ്.സംസ്ഥാനത്തെ മുപ്പതിനായിരം ഓഫീസുകളെ അതിവേഗ ഇൻറർനെറ്റ് ബ്രോഡ്ബാൻഡ് ശൃംഖല മുഖേന ബന്ധിപ്പിക്കുന്നതാണ് പദ്ധതി. സേവനദാതാക്കൾ മുഖേന വീടുകളിലും ഇൻറർനെറ്റ് ലഭ്യമാക്കും.


സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 14 ജില്ലകളെയും ഒപ്ടിക്കൽ ഫൈബർ കേബിൾ വഴിയാണ് കെ ഫോൺ നെറ്റ്‌വർക്ക് ബന്ധിപ്പിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലെ ആയിരത്തോളം ഓഫീസുകളുടെ കണക്ടിവിറ്റിയാണ് 1100 കോടി രൂപ ചെലവിട്ട് ആദ്യഘട്ടത്തിൽ പൂർത്തീകരിച്ചത്. ജൂലൈയോടെ 5700 സർക്കാർ ഓഫീസുകളിൽ സേവനം ലഭ്യമാക്കും. കെഎസ്ഇബിയുടെ 378 സബ്സ്റ്റേഷനുകളിൽ ടെലക്കോം ഉപകരണങ്ങൾ സ്ഥാപിക്കും. 14 ജില്ലകളിലുമായി ഇതിനകം 7200 കിലോമീറ്റർ ഒഎഫ്സി കേബിളുകൾ ഇട്ടു കഴിഞ്ഞു. ഒപ്പം വൈദ്യുതിടവർ വഴിയുള്ള കേബിളിംഗ് 360 കിലോമീറ്റർ പൂർത്തീകരിച്ചു കഴിഞ്ഞു.

Related Articles

Back to top button