Tech
Trending

കെ-ഫോൺ പദ്ധതി: ആദ്യഘട്ടം തിരുവനന്തപുരം മുതൽ പാലക്കാട് വരെ

സംസ്ഥാനത്തെ ഇൻറർനെറ്റ് അടിസ്ഥാന വികസന പദ്ധതിയായ കെ-ഫോണിൻറെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള 1000 ഓഫീസുകളിൽ നടപ്പാക്കും.ഓഫീസുകളെ ബന്ധിപ്പിക്കാനുള്ള ബാൻഡ് വിഡ്ത്ത് ഇൻറർനെറ്റ് സേവനദാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങും. വരുന്ന ഫെബ്രുവരിയോടെ 14 ജില്ലകളിലെയും ഓഫീസുകളെ ബന്ധിപ്പിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ മൂലം തീരുമാനം മാറ്റുകയായിരുന്നു.


വീടുകളിലേക്ക് ഇൻറർനെറ്റ് എത്തിക്കുന്നത് വൈകും. ഇതിനായി ഇൻറർനെറ്റ് സേവനദാതാക്കളെ പങ്കെടുപ്പിച്ച് ടെൻഡർ നടപടികൾ നടത്തും. കെ-ഫോൺ ശൃംഖല ഉപയോഗിക്കാൻ ഇൻറർനെറ്റ് സേവനദാതാക്കൾ നൽകേണ്ട വാടകയിൽ നിന്നും പാവപ്പെട്ടവർക്ക് സൗജന്യ ഇൻറർനെറ്റ് കണക്ഷൻ നൽകാനുള്ള ചെലവ് കണ്ടെത്താനാണ് സംസ്ഥാന സർക്കാരിൻറെ ശ്രമം. ദാരിദ്ര്യരേഖക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യ ഇൻറർനെറ്റ് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ റെയിൽവേ ലൈൻ, പാലങ്ങൾ, ദേശീയപാത തുടങ്ങിയവർക്ക് കുറുകെ കേബിൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് 70 കിലോമീറ്ററോളം ദൂരം അനിശ്ചിതത്വത്തിലാണ്.

Related Articles

Back to top button