Big B
Trending

കർണാടകയിലെ രണ്ടു കാറ്റാടി പദ്ധതികളിൽ 9000 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു

1400 മെഗാവാട്ട് ശേഷിയുള്ള രണ്ട് കാറ്റാടി ഊർജ്ജ നിലയങ്ങൾ കർണാടകയിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡ് 8860 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. ഇതിൻറെ ഭാഗമായി കമ്പനി 3150 ഏക്കർ സ്ഥലം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക വ്യവസായ വകുപ്പ് അറിയിച്ചു.


ആദ്യ പദ്ധതിക്കായി ബല്ലാരി, ദാബർഗെരേ എന്നീ രണ്ട് ജില്ലകളിലായി 1,350 ഏക്കർ സ്ഥലമാണ് കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 600 മെഗാവാട്ട് വരെ ഉൽപാദിപ്പിക്കുന്ന ഈ പദ്ധതിയിൽ കമ്പനി 3900 കോടി ഡോളർ നിക്ഷേപിക്കും. രണ്ടാമത്തെ പദ്ധതി ബല്ലാരി, ധാർവാഡ്,ദാബർഗെരേ,ഗഡാഘ് എന്നീ നാലു ജില്ലകളിലായി 1800 ഏക്കറിലായിരിക്കും ആരംഭിക്കുക. ഇതിൽ 4900 കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. ഈ ഊർജ്ജ നിലയത്തിന് 800 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും.
ഏതെങ്കിലും വികസനപദ്ധതികൾ ഏറ്റെടുക്കുന്നതിന് ഫണ്ടുകൾക്കായി പാടുപെടുന്ന തെക്കൻ സംസ്ഥാനത്തിന് ഈ നിക്ഷേപം ഉത്തേജനം നൽകും.

Related Articles

Back to top button