
റിലയന്‍സ് റീട്ടെയ്ല്‍ ജിയോഫോണ്‍ നെക്സ്റ്റ്’ എക്സ്ചേഞ്ച് ടു അപ്ഗ്രേഡ്’ ഓഫര്‍ പ്രഖ്യാപിച്ചു. പരിമിതകാല ഓഫറാണിത്. ഓഫര്‍ അനുസരിച്ച്, ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തനക്ഷമമായ 4G ഫീച്ചര്‍ഫോണും സ്മാര്‍ട്‌ഫോണും എക്‌സ്‌ചേഞ്ചായി നല്‍കി പുതിയ ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാം.ജിയോയും ഗൂഗിളും സംയുക്തമായി രൂപകല്‍പന ചെയ്ത ജിയോഫോണ്‍ നെക്സ്റ്റിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള 5.45 ഇഞ്ച് എച്ച്ഡി സ്‌ക്രീനാമുള്ളത്. രണ്ട് ജിബി റാം, 32 ജിബി റോം (128 ജിബി വരെ വികസിപ്പിക്കാം), 13 എംപി പ്രൈമറി ക്യാമറ, 8 എംപി മുന്‍ ക്യാമറ, 3500 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. ഇങ്ങനെ വിപുലമായ സവിശേഷതകളോടെ വരുന്ന ലോകത്തിലെ ഏറ്റവും വില കുറഞ്ഞ 4G സ്മാര്‍ട്ട്ഫോണാണിത്.ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള പ്രഗതി ഓഎസ് ആണിതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഗൂഗിളിന്റേയും ജിയോയുടെയും സ്യൂട്ട് ആപ്പുകള്‍ ഇതിലുണ്ടാവും. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍ ഉള്ളതുകൊണ്ടുതന്നെ മറ്റ് ആന്‍ഡ്രോയിഡ് ആപ്പുകളും ഫോണില്‍ ലഭിക്കും.റിലയന്‍സ് റീട്ടെയിലിന്റെ വിപുലമായ ശൃംഖലയായ ജിയോമാര്‍ട്ട് ഡിജിറ്റല്‍, റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകള്‍ വഴി രാജ്യത്തിന്റെ എല്ലാ ഇടങ്ങളിലും ഈ ഓഫർ ലഭ്യമാവും.