ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ ഉപഭോക്താക്കൾ ഇനി 1800 രൂപ വരെയുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം
റിലയൻസ് ജിയോ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാൻ സേവനങ്ങൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 399 രൂപ മുതൽ 1499 രൂപ വരെയുള്ള പുതിയ പ്ലാനുകൾ വരിക്കാർക്ക് പരിധിയില്ലാത്ത ടോക്ടൈം ആനുകൂല്യങ്ങൾ, ഡാറ്റാ റോൾ ഓവർ സൗകര്യം, ഫാമിലി ആഡ് ഓൺ സിം ഫെസിലിറ്റി സിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകൾ സബ്സ്ക്രൈബ് ചെയ്യുക ഉപഭോക്താക്കൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടിവരുമെന്ന് ട്രായ് വെബ്സൈറ്റിലെ ഫൈൻ പ്രിൻറ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഏറ്റവും ഉയർന്ന ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനായ 1499 രൂപ പ്ലാനിൽ 1800 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകേണ്ടിവരും.

ട്രായ് വെബ്സൈറ്റിലെ പുതിയ റെഗുലേറ്ററി ഫയലിങ്ങിൽ ഓരോ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് പ്രതിമാസ സബ്സ്ക്രിപ്ഷൻ പ്ലാനുകൾക്കും ഒരു സുരക്ഷാ നിക്ഷേപം ആവശ്യമാണെന്ന് വ്യക്തമാക്കുന്നു. ഇത് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ വാങ്ങുമ്പോൾ പാലിക്കേണ്ട മാനദണ്ഡമാണ്. ഇതുപ്രകാരം അടിസ്ഥാന പോസ്റ്റ് പേയ്ഡ് പ്ലാനായ 399 രൂപ പ്ലാൻ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ 500 രൂപയും 599 രൂപ പ്ലാൻ ഉപയോഗിക്കുന്ന ഉപയോക്താക്കൾ 750 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകേണ്ടതുണ്ട്. സമാനമായി 799 രൂപ പ്ലാൻ ഉപഭോക്താക്കൾ 1,000 രൂപയും 999 രൂപ പ്ലാൻ ഉപഭോക്താക്കൾ 1200 രൂപയും സെക്യൂരിറ്റി ഡിപ്പോസിറ്റായി നൽകണം.