
രാജ്യത്തെ മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ ഗാർഹിക ഉപഭോക്താക്കൾക്കായി 399 രൂപയുടെ പുതിയ ബ്രോഡ്ബാൻഡ് ഓഫറുകൾ പ്രഖ്യാപിച്ചു. പ്രതിമാസനിരക്കായ 399 രൂപയ്ക്ക് പരിധിയില്ലാത്ത ബ്രോഡ്ബാൻഡ് പ്ലാൻ ഉപഭോക്താവിനു ലഭ്യക്കുന്നതാണ് പുതിയ പ്ലാൻ.

പുത്തൻ പ്ലാൻ പ്രകാരം പുതിയ ഉപഭോക്താക്കൾക്ക് 30 ദിവസത്തെ ഫ്രീ ട്രയലും ലഭ്യമാകും. ഈ കാലയളവിൽ 30 എംബിപിഎസ് വേഗത്തിലുള്ള ഇൻറർനെറ്റ് ആയിരിക്കും ലഭ്യമാവുക. ട്രയൽ കാലയളവിൽ ഉപഭോക്താവിന് ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, ഒരു ബുദ്ധിമുട്ടും കൂടാതെ റദ്ദാക്കാമെന്നും ജിയോ അറിയിച്ചു.
399 രൂപ മുതൽ ആരംഭിക്കുന്ന ജിയോഫൈബർ പ്ലാനുകളോടൊപ്പം 4 കെ സെറ്റ് ബോക്സും സൗജന്യമായി നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ആരംഭിക്കുന്ന പരിഷ്കരിച്ച പ്ലാനിൽ ഡൗൺലോഡ്, അപ്‌ലോഡ് വേഗം സമാനമാണ്.
അതേസമയം, പുതിയ വരിക്കാർ സെക്യൂരിറ്റി ഡെപ്പോസിറ്റായി 1499 രൂപ നൽകണം. 399 രൂപ പ്ലാനിൽ 30 എംബിപിഎസ് വേഗത്തിൽ പരിധിയില്ലാത്ത ഇൻറർനെറ്റും വോയിസ് കോളും ലഭ്യമാകും. എന്നാൽ പ്രതിമാസം 999, 1499 രൂപ പ്ലാനുകളാണ് ഒടിടി സേവനങ്ങൾ ഓഫർ ചെയ്യുന്നത്.