Tech
Trending

വാട്സ്ആപ്പ് വ്യവസ്ഥകൾ പരിഷ്കരിച്ചു

വാട്സ്ആപ്പ് പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കുകയാണെന്നും അത് അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരും എന്നത് സംബന്ധിച്ച് ആപ്പ് നോട്ടിഫിക്കേഷൻ അയച്ചു തുടങ്ങിയിരിക്കുകയാണ് വാട്സ്ആപ്പ്. വാട്സാപ്പ് തുറക്കുമ്പോൾ തന്നെ ഉപഭോക്താക്കൾക്ക് ഈ നോട്ടിഫിക്കേഷൻ വിൻഡോ കാണാനാകും. വാട്സ്ആപ്പ് പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കുന്നുവെന്ന അറിയിപ്പാണിത്.


നോട്ടിഫിക്കേഷൻ വിൻഡോയിൽ എഗ്രി, നോട്ട് നൗ എന്നീ രണ്ട് ഓപ്ഷനുകളുണ്ട്. ഇതിൽ ഏത് സ്വീകരിക്കണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഫെബ്രുവരി എട്ടു മുതലാണ് പുതിയ വ്യവസ്ഥകൾ നിലവിൽ വരുക. ഈ തീയതി കഴിഞ്ഞാൽ വാട്സ്ആപ്പ് സേവനം തുടർന്നും ലഭിക്കണമെങ്കിൽ നിർബന്ധമായും ഈ വ്യവസ്ഥകൾ അംഗീകരിക്കണം. വ്യവസ്ഥകൾ അംഗീകരിക്കാൻ താല്പര്യമില്ലാത്തവർക്ക് വാട്സാപ്പിന്റെ ഹെൽപ്പ് സെൻറർ സന്ദർശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും നോട്ടിഫിക്കേഷനിൽ പറയുന്നുണ്ട്. വാട്സ്ആപ്പ് സേവനങ്ങൾ, എങ്ങനെ ഡാറ്റ കൈകാര്യം ചെയ്യുന്നു, ഫേസ്ബുക്ക് സേവനങ്ങൾ എങ്ങനെയെല്ലാം വാണിജ്യ സ്ഥാപനങ്ങൾക്ക് അവരുടെ സ്റ്റോറിലും വാട്സ്ആപ്പ് ചാറ്റിലും ഉപയോഗിക്കാം തുടങ്ങിയവയിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നുണ്ട്.

Related Articles

Back to top button