
മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുത്തൻ ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 3 ഓൾ ഇൻ ഓൾ പ്രീപെയ്ഡ് വാർഷിക പ്ലാനുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.നേരത്തെ അവതരിപ്പിച്ച പ്ലാനുകളേക്കാൾ കൂടുതൽ കാലാവധി ലഭിക്കുമെന്നതാണ് ഈ പ്ലാനുകളുടെ പ്രധാന സവിശേഷത. 1001, 1301, 1501 രൂപ പ്ലാനുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചവ.

പുതുതായി അവതരിപ്പിച്ച 1001 രൂപ പ്ലാനിൽ 49 ജിബി ഡാറ്റയാണ് ലഭിക്കുക. അതായത് പ്രതിമാസം 150 എം പി ഡാറ്റ മാത്രമേ ലഭിക്കൂ. ഇതിനു പുറമേ 336 ദിവസം കാലാവധിയുള്ള ഈ പ്ലാനിൽ അൺലിമിറ്റഡ് ജിയോ ടു ജിയോ വോയിസ് കോളുകളും ജിയോയിൽ നിന്നുള്ള നോൺ ജിയോ വോയിസ് കോളുകൾക്ക് 12000 മിനിറ്റ് എഫ് യു പി യും ലഭിക്കും. ഒപ്പം പ്രതിദിനം 100 എസ്എംഎസ്, ജിയോ അപ്ലിക്കേഷൻ ലേക്കുള്ള കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷൻ എന്നിവയും നൽകുന്നുണ്ട്.
1501 രൂപ പ്ലാനിൽ 504 ജിബി വരെ ഡാറ്റ ലഭിക്കും. ഒപ്പം 336 ദിവസത്തെ കോളും അനുവദിക്കുന്നുണ്ട്. സമാനമായി 1301 രൂപ പ്ലാനിൽ 64 ജിബി ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. ഒപ്പം 1001 രൂപ പ്ലാനിലെ എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിലും ലഭിക്കും