
മുകേഷ് അംബാനിയുടെ ഇ-കൊമേഴ്സ് സ്ഥാപനമായ ജിയോമാർട്ടിനെ വാട്ട്സ്ആപ്പുമായി ബന്ധിപ്പിക്കുന്നു. ഈ കൈകോർക്കലിലൂടെ രാജ്യത്തെ ഏറ്റവും ജനകീയമാ മെസ്സേജിങ് ആപ്പായ വാട്സാപ്പ് വഴി ഗ്രാമങ്ങളിൽ പോലും അതിവേഗം സാന്നിധ്യം ഉറപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.

വാട്സ്ആപ്പുമായി കരാറിലെത്തി ഒരുമാസത്തിനകം ആദ്യഘട്ടമെന്നോണം 200 നഗരങ്ങളിൽ ജിയോമാർട്ട് പ്രവർത്തനമാരംഭിച്ചു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോമിൽ 5.7 ബില്യൺ ഡോളർ നിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു ഇത്.2025ഓടെ 1.3 ലക്ഷം കോടി ഡോളർ മൂല്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഓൺലൈൻ റീട്ടെയിൽ മേഖല പിടിച്ചെടുക്കാനാണ് അംബാനിയുടെ ശ്രമം. ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ, ഓഫ് ലൈൻ റീട്ടെയിലറായി റിലയൻസ് മാറിക്കഴിഞ്ഞു. എന്നാൽ അതിവേഗ വളർച്ചയുള്ള ഓൺലൈൻ റീട്ടെയിൽ മേഖലയിൽ ആമസോണും ഫ്ലിപ്കാർട്ടും റിലയൻസിനെതിരെ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്.