
ജിയോ ഫോണിനായി പുതിയ ജിയോ ക്രിക്കറ്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ. ക്രിക്കറ്റിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാൻ കഴിയുന്ന ഈ ആപ്ലിക്കേഷന് വൺ സ്റ്റോപ്പ് ക്രിക്കറ്റ് ഡെസ്റ്റിനേഷൻ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഡ്രീം 11 ഇന്ത്യൻ പ്രീമിയർ ലീഗ് 2020 സീസൺ ഫൈനൽ മത്സരങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് കമ്പനി പുതിയ അപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നത്.

ജിയോ ഫോണുകളിൽ ഹിന്ദി, ബംഗാളി, മലയാളം, കന്നട, ഇംഗ്ലീഷ്, ഗുജറാത്തി, തെലുങ്ക്, തമിഴ്, മറാത്തി എന്നീ ഒമ്പത് ഭാഷകളിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാകും.
ലൈവ് സ്കോർ, മാച്ച് അപ്ഡേറ്റുകൾ, വീഡിയോകൾ, ക്രിക്കറ്റ് വാർത്തകൾ തുടങ്ങിയവ ഈ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഉപഭോക്താക്കളിൽ മാച്ച് കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനായി പ്ലേയ് എലോങ് എന്ന പേരിൽ ഒരു ഗെയിം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ സ്പെഷ്യൽ ക്വിസ്സ് വഴി സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. 10,000 രൂപവരെയുള്ള റിലയൻസ് വൗച്ചറും സ്വന്തമാക്കാം. കൂടാതെ 50,000 രൂപ വരെയുള്ള ബംബർ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഒരുവർഷത്തെ ജിയോ റീചാർജ്, ജിയോ ക്രിക്കറ്റ് പ്ലാൻ എന്നിവ നേടാനുമുള്ള സുവർണ്ണ അവസരങ്ങളുമുണ്ട്.