Tech
Trending

ജിയോ ഇന്നുമുതൽ മുതല്‍ 5 ജി ട്രയല്‍ സര്‍വീസ് ആരംഭിക്കും

രാജ്യത്ത് 5 ജി സര്‍വീസിന് തുടക്കം കുറിക്കാനൊരുങ്ങി ജിയോ. ഇന്നുമുതൽ മുതല്‍ ട്രയല്‍ സര്‍വീസ് ആരംഭിക്കും. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, വരാണസി എന്നിവടങ്ങളിലാണ് ട്രയല്‍ സര്‍വീസ് ആരംഭിക്കുക.നാലു വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങള്‍ ഈ മാസം ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചത്.ആദ്യ ഘട്ടത്തില്‍ ഈ നഗരങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് മാത്രമാകും ജിയോയുടെ ട്രൂ 5 ജി സേവനം ലഭ്യമാകുക. ഇവരില്‍ നിന്ന് ഉപയോഗ അനുഭവങ്ങള്‍ കമ്പനി തേടും. തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ജിയോ വെല്‍ക്കം ഓഫര്‍ അവതരിപ്പിച്ചിട്ടുണ്ട്.സെക്കന്റില്‍ ഒരു ജിബി സ്പീഡില്‍ ഈ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കും. ഇവരുടെ നിലവിലെ സിം മാറ്റാതെ തന്നെ ഫൈവ് ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്ത് നല്‍കും. ഘട്ടം ഘട്ടമായി ട്രയല്‍ റണ്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

Related Articles

Back to top button