
‘2ജി മുക്ത് ഭാരത്’ എന്ന പദ്ധതിയ്ക്ക് തുടക്കമിടുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ 2ജി ഫീച്ചർ ഫോൺ വരിക്കാരെ ജിയോ ഫോണിന്റെ അതിവേഗ കണക്റ്റിവിറ്റി സേവനങ്ങളിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി പുത്തൻ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് റിലയൻസ് ജിയോ.ജിയോ ഫോണും അതിന്റെ സേവനങ്ങളും 30 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമാവുന്ന തരത്തിലാണ് ഈ പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഓഫർ മാർച്ച് 1 മുതൽ റിലയൻസ് റീട്ടെയിലും ജിയോ റീട്ടെയിലും ലഭ്യമാണ്.ജിയോ ഫോൺ ഡിവൈസും 24 മാസത്തെ പരിധിയില്ലാത്ത സേവനത്തിനും 1999 രൂപ,ജിയോ ഫോൺ ഡിവൈസും 12 മാസത്തെ പരിധിയില്ലാത്ത സേവനത്തിനും 1499 രൂപ എന്നീ ഓഫറുകളാണ് പുതിയ ഉപഭോക്താക്കൾക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള ഉപഭോക്താക്കൾക്കായി 12 മാസത്തെ പരിധിയില്ലാത്ത സേവനത്തിനു 749 രൂപ ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.