Big B
Trending

ജെറ്റ് എയർവെയ്സ് സ്വന്തമാക്കാനുള്ള പുതുക്കിയ ഓഫറുകൾ ബുധനാഴ്ച വരെ സമർപ്പിക്കാം

ഷോർട്ട് ലിസ്റ്റ് ചെയ്ത രണ്ട് ലേലക്കാർക്ക് പാപ്പരായ ജെറ്റ് എയർവെയ്സ് സ്വന്തമാക്കുന്നതിനുള്ള പുതുക്കിയ ഓഫറുകൾ സമർപ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി ബുധനാഴ്ചയായ് നിശ്ചയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച നടന്ന കമ്മിറ്റി ഓഫ് ക്രെഡിറ്റ് യോഗത്തിലാണ് ജെറ്റ് എയർവെയ്സ് ലിമിറ്റഡ് പുതിയ തീരുമാനമെടുത്തത്.


യുകെ ആസ്ഥാനമായുള്ള കൽറോക്ക് ക്യാപിറ്റൽ, യുഎഇ ആസ്ഥാനമായുള്ള സംരംഭകൻ മുറാരി ലാൾ ജലൻ, ഹരിയാന ആസ്ഥാനമായുള്ള ഫ്ലൈറ്റ് സിമുലേഷൻ ടെക്നിക് സെൻറർ, മുംബൈ ആസ്ഥാനമായുള്ള ബിഗ് ചാർട്ടർ, അബുദാബിയുടെ ഇംപീരിയർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻറ് എൽഎൾസി എന്നിവയിൽനിന്ന് ജെറ്റ് എയർവെയ്സിന് ബിഡുകൾ ലഭിച്ചു.
ജെറ്റ് എയർവെയ്സിനെ 2019 ജൂൺ മാസത്തിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ പ്രവേശിപ്പിച്ചു. അതിനുശേഷം CoC 16 തവണ യോഗം ചേർന്നു. കടുത്ത പ്രതിസന്ധിയെ തുടർന്ന് ജെറ്റ് എയർവെയ്സിന്റെ പാപ്പരത്തത്തിന്റെ പ്രക്രിയ 2020 ജൂൺ 13 നകം പൂർത്തിയാക്കേണ്ടതായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ മൂലം ഈ സമയപരിധി ഓഗസ്റ്റ് 21 ലേക്ക് നീട്ടി. പിന്നീട് ആ സമയപരിധി വീണ്ടും നീട്ടുകയായിരുന്നു. പ്രക്രിയ വേഗത്തിലാക്കാൻ ആർ പിയും കോ-ആർ പിയും എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെങ്കിലും അത് എപ്പോൾ പൂർത്തിയാകുമെന്ന് പ്രവചിക്കാൻ പ്രയാസമാണെന്ന് വായ്പ നൽകുന്നവർ നിയോഗിച്ച റസല്യൂഷൻ പ്രൊഫഷണലായ ആശിഷ് ചൗചാരി പറഞ്ഞു.

Related Articles

Back to top button