Auto
Trending

പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനമെത്തുമെന്ന് നിതിന്‍ ഗഡ്കരി

പൂര്‍ണമായും എഥനോള്‍ ഇന്ധനമായി ഒാടുന്ന വാഹനം എത്തിക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കാരി ഉറപ്പുനല്‍കി.വരുന്ന ഓഗസ്റ്റ് മാസത്തോടെ നൂറുശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനം പുറത്തിറക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. എഥനോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വരവ് രാജ്യത്ത് വലിയ ഒരു വിപ്ലവമായിരിക്കും സൃഷ്ടിക്കുക. ഇന്ധനം ഇറക്കുമതി ചെയ്യുന്നതിന് പകരം ചെലവ് കുറഞ്ഞും മലിനീകരണ മുക്തവുമായി ഗതാഗത സംവിധാനമാണ് എഥനോളിലൂടെ സാധ്യമാകുന്നത്. കരിമ്പില്‍ നിന്നുപോലും എഥനോള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നത് കൊണ്ടുതന്നെ എഥനോളിന്റെ നിര്‍മാതാക്കള്‍ രാജ്യത്തെ കര്‍ഷകരായിരിക്കുമെന്നുമാണ് നിതിന്‍ ഗഡ്കരി അഭിപ്രായപ്പെടുന്നത്. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രണ്ട് ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുമ്പ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. എഥനോളും പെട്രോള്‍ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനം നിര്‍മിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. സാധാരണ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകളെക്കാള്‍ എമിഷനുകള്‍ കുറവാണെന്നതാണ് ഫ്ളെക്സ് ഫ്യുവല്‍ എന്‍ജിനുകളുടെ പ്രത്യേകത. ഈ എന്‍ജിനില്‍ ഉപയോഗിക്കുന്ന സുപ്രധാന ഘടകമായ എഥനോള്‍ പുറപ്പെടുവിക്കുന്ന കാര്‍ബണിന്റെ അളവ് കുറവാണെന്നതാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്. ഫ്‌ളെക്‌സ് ഫ്യുവലില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് കൃത്യമായി വിവരം നല്‍കാനും മന്ത്രി കമ്പനികളോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button