Big B
Trending

ജെഫ് ബെസോസ് വീണ്ടും ഒന്നാമൻ

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ലോക കോടീശ്വര പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് ജെഫ് ബെസോസ്. 191.1 ബില്യൻ ഡോളറാണ് ബെസോസിന്റെ ആസ്തി.നിലവിലെ ലോക കോടീശ്വരൻ ഇലോൺ മാസ്ക്കാണ് രണ്ടാം സ്ഥാനത്ത്. ഇലോൺ മസ്ക്കിനേക്കാൾ 955 ഡോളർ അധികമാണ് ബെസോസിന്റെ ആസ്തി.


മൂന്നു വർഷത്തിലേറെയായി ലോക കോടീശ്വര പട്ടികയിൽ ഒന്നാംസ്ഥാനം നിലനിർത്തിയ ബെസോസിനെ കഴിഞ്ഞമാസമാണ് ഇലോൺ മാസ്ക് പിന്നിലാക്കിയത്. എന്നാൽ ടെസ്‌ലയുടെ ഓഹരി വിലയിൽ 2.4 ശതമാനം ഇടിവുണ്ടായതാണ് ഇപ്പോൾ മാസ്കിന്റെ ആസ്തിയെ ബാധിച്ചത്. ഇന്നലെ മാത്രം വ്യാപാരത്തിൽ 4.5 ബില്ല്യൺ ഡോളറാണ് ടെസ്ലയ്ക്ക് ഒറ്റയടിക്ക് നഷ്ടമായത്.

Related Articles

Back to top button