
ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.യാത്രാസുഖം, സാങ്കേതികവിദ്യ, സ്ഥലസൗകര്യം എന്നിവയിലെല്ലാം അഞ്ചാം തലമുറ ചെറോക്കി മുന്നിട്ടു നില്ക്കുന്നു. ഈ മാസം അവസാനത്തോടെ ഡെലിവറി തുടങ്ങുന്ന ഗ്രാന്‍ഡ് ചെറോക്കി ഇന്ത്യയിലൂടനീളം തിരഞ്ഞെടുത്ത ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്.ഒട്ടേറെ പുതുമകളുമായി എത്തിയ പുതിയ ഗ്രാന്‍ഡ് ചെറോക്കി ജീപ്പ് ഇന്ത്യയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ മോഡലാണ്.”സാഹസിക പ്രേമികള്‍ക്കായി ആഡംബരവും നവീന സാങ്കേതികതയും ഏറ്റവും മികച്ച ഫീച്ചറുകളുമെല്ലാം കൂടിച്ചേര്‍ത്താണ് പുതിയ ഗ്രാന്‍ഡ് ചെറോക്കി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഡ്രൈവിങ് അനുഭവവും കൂടിയാകുമ്പോള്‍ ആഡംബര വിഭാഗത്തില്‍ ഈ ബ്രാന്‍ഡ് ഒരു പടി മുന്നിലാണ്,” സ്റ്റെല്ലാന്റിസ് ഇന്ത്യ സിഇഒയും മാനേജിങ് ഡയറക്ടറുമായ റോളണ്ട് ബുചാര പറഞ്ഞു. പ്രീമിയം വിഭാഗത്തില്‍ ഒരു ആഗോള ഐക്കണാണ് ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി.മുപ്പത്തിമൂന്ന് ഫീച്ചറുകളുള്ള സമാർട്ട് കണക്റ്റുവിറ്റി, സെഗ്മെന്റിലെ ആദ്യ 10.25 ഇഞ്ച് പാസഞ്ചര്‍ സ്ക്രീനുണ്ട് പുതിയ ചെറോക്കിയിൽ. കൂടാതെ മികച്ച ഓഫ് റോഡ്, ഓണ്‍ റോഡ് ശേഷിയുള്ള ക്വാഡ്ര-ട്രാക് 4X4 സിസ്റ്റവും സെലെക് ടെറൈനും ആക്ടീവ് ഡ്രൈവിങ് അസിസ്റ്റന്‍സ് സിസ്റ്റം, 8 എയര്‍ ബാഗുകള്‍, 360 ഡിഗ്രീ സറൗണ്ട് വ്യൂ ക്യാമറ, ഡ്രൗസി ഡ്രൈവര്‍ ഡിറ്റക്ഷന്‍, അഞ്ച് സീറ്റിലും 3 പോയിന്റ് സീറ്റ് ബെല്‍റ്റ്, ഒകുപന്റ് ഡിറ്റക്ഷന്‍ തുടങ്ങി 110 അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ പുതിയ മോഡലിലുണ്ട്. 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എൻജിനുമായി എത്തുന്ന വാഹനത്തിന് 272 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്.