Big B
Trending

കുതിച്ചുയർന്ന് രാജ്യത്തെ മൊബൈല്‍ കയറ്റുമതി

ഉത്പാദന അനുബന്ധ ഇളവ് (പി.എല്‍.ഐ.) പദ്ധതിവഴി രാജ്യത്തുനിന്നുള്ള മൊബൈല്‍ കയറ്റുമതിയില്‍ വന്‍ കുതിപ്പ്. മാര്‍ച്ച് 31-ന് അവസാനിക്കുന്ന നടപ്പുസാമ്പത്തികവര്‍ഷം മൊബൈല്‍ഫോണ്‍ കയറ്റുമതി 43,500 കോടി രൂപ കടക്കുമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐ.സി.ഇ.എ.) അറിയിച്ചു.മാര്‍ച്ച് പകുതിവരെ 42,000 കോടി രൂപയുടെ മൊബൈല്‍ഫോണ്‍ കയറ്റുമതി നടന്നിട്ടുണ്ട്. 2020-’21 സാമ്പത്തികവര്‍ഷം ആകെ 24,000 കോടി രൂപയുടെ കയറ്റുമതി നടന്ന സ്ഥാനത്താണിത്.ഒരുവര്‍ഷംകൊണ്ട് മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍ 75 ശതമാനം വളര്‍ച്ചയാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്നും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ കൂട്ടായ്മയായ ഐ.സി.ഇ.എ. പറയുന്നു. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതോടെ 570 കോടി ഡോളറിന്റെ (43,500 കോടി രൂപ) കയറ്റുമതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഐ.സി.ഇ.എ. ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രു വ്യക്തമാക്കി. മൂന്നു കോവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് ഈനേട്ടം സ്വന്തമാക്കുന്നത്. ഇതിനിടയില്‍ രാജ്യവ്യാപകമായുള്ള ലോക് ഡൗണും വിതരണശൃംഖലയിലെ തടസ്സങ്ങളും ചിപ്പുക്ഷാമവും എല്ലാം വലിയ വെല്ലുവിളിയുയര്‍ത്തിയിരുന്നു.സര്‍ക്കാരും കമ്പനികളും തമ്മിലുള്ള സഹകരണം കയറ്റുമതിവളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.ആപ്പിള്‍, സാംസങ് എന്നിവയാണ് മൊബൈല്‍ഫോണ്‍ കയറ്റുമതിയില്‍ മുന്നിലുള്ളത്.

Related Articles

Back to top button