
ഇന്ത്യയിലെ ഇലക്ട്രിക് വാഹന ശ്രേണിയിലേക്ക് ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാന്റ് റോവറും കടന്നുവരാനൊരുങ്ങുകയാണ്.കരുത്തരിൽ കരുത്തനായ ഐ പേസി ഇലക്ട്രികിലൂടെയാണ് ജാഗ്വാർ ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കുന്നത്.ഒറ്റത്തവണ ചാർജ് ചെയ്യുന്നതിലൂടെ 470 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

294 കിലോവാട്ട് പവറും 696 എൻഎം ടോർക്കും സൃഷ്ടിക്കാൻ സാധിക്കുന്ന 90 കിലോ വാട്ട് ബാറ്ററിയാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. 4.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിയുമെന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത.ഏറെ സുന്ദരമായിട്ടാണ് ഇതിൻറെ ഇന്റീരിയറും എക്സ്റ്റീരിയറും ഒരുക്കിയിരിക്കുന്നത്. ജഗ്വാർ സിഗ്നേച്ചർ ഗ്രില്ല്,ഡി ആർ എൽ, ഡ്യുവൽ പോഡ് എൽഇഡി ഹെഡ് ലാമ്പ്, ഷാർപ് എഡ്ജുകളുള്ള ബംബർ, ഡ്യുവൽ ടോൺ ബോഡി, സ്റ്റൈലിഷ് ഇ ഡിസൈൻ ചെയ്തിരിക്കുന്ന അലോയ് വീലുകൾ തുടങ്ങിയവയാണ് വാഹനത്തിന് അഴകേക്കുന്നത്. പരീക്ഷ ഓട്ടത്തിനും മറ്റുമായി വാഹനത്തിൻറെ ആദ്യ യൂണിറ്റ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ചിരുന്നു.