Tech
Trending

ഐടെല്‍ പി40 വിപണിയില്‍ അവതരിപ്പിച്ചു

ഐടെല്‍ പവര്‍ സീരീസിലെ ആദ്യ സ്മാര്‍ട്ട്‌ഫോണായ ഐടെല്‍ പി40 വിപണിയിൽ അവതരിപ്പിച്ചു. ആകര്‍ഷകമായ ഡിസൈനോടുകൂടിയാണ് ഐടെല്‍ പി40 എത്തിയിരിക്കുന്നത്.ഫോഴ്‌സ് ബ്ലാക്ക്, ഡ്രീമി ബ്ലൂ, ലക്ഷൂറിയസ് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറഭേദങ്ങളില്‍ എത്തുന്ന ഫോണിന് 7699 രൂപയാണ് വില. 64ജിബി / 2ജിബി, 64ജിബി/4ജിബി വകഭേദങ്ങളില്‍ എത്തുന്ന ഫോണ്‍ മെമ്മറി ഫ്യൂഷന്‍ ടെക്‌നോളജിയിലൂടെ ഏഴ് ജിബി വരെ റാം വര്‍ധിപ്പിക്കാം. എസ്‌സി9863എ ചിപ്‌സെറ്റ് അധിഷ്ഠിതമായ ആന്‍ഡ്രോയിഡ് 12 ഗോ എഡിഷനില്‍ പ്രവര്‍ത്തിക്കുന്ന പി40 സ്മാര്‍ട്ട്‌ഫോണില്‍ സുരക്ഷക്കായി ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി സെന്‍സര്‍ ഫീച്ചറുകളുമുണ്ട്. മനോഹരമായ 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. 13 എംപി പ്ലസ് ക്യൂവിജിഎ ഡ്യുവല്‍ ക്യാമറയാണ് പിന്നില്‍. മുന്‍കാമറ അഞ്ച് മെഗാ പിക്‌സലാണ്. 6000 എംഎഎച്ച് മെഗാ ബാറ്ററിയാണ് ഇതിലുള്ളത്. ഇതിൽ 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് പിന്തുണയുമുണ്ട്. 12 മാസത്തെ വാറന്റിയും സര്‍വീസ് ചാര്‍ജ് ഇല്ലാതെ ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റാനുള്ള ഗ്യാരണ്ടിയും ഈ പുതിയ സീരീസ് ഉറപ്പുനല്‍കുന്നു.

Related Articles

Back to top button