
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC), CASHe-യുമായി സഹകരിച്ച് അതിന്റെ ട്രാവൽ ആപ്പായ റെയിൽ കണക്ടിൽ ട്രാവൽ നൗ പേ ലേറ്റർ (TNPL) പേയ്‌മെന്റ് ഓപ്ഷൻ ആരംഭിച്ചിരിക്കുകയാണ്. ഈ സൗകര്യം ഉപയോഗിക്കുന്ന യാത്രക്കാർക്ക് അവരുടെ റെയിൽ ടിക്കറ്റുകൾ ഉടനടി റിസർവ് ചെയ്യാനും മൂന്ന് മുതൽ ആറ് മാസം വരെ നീണ്ടുനിൽക്കുന്ന താങ്ങാനാവുന്ന ഇഎംഐ-കൾ ഉപയോഗിച്ച് പണം നൽകാനും സാധിക്കും.റിസർവ് ചെയ്ത, തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഐആർസിടിസി ട്രാവൽ ആപ്പിന്റെ ചെക്ക്ഔട്ട് പേജിൽ ഇഎംഐ പേയ്മെന്റ് ഓപ്ഷൻ ലഭ്യമാകും. CASHe-യുടെ ടിഎൻപിഎൽ ഇഎംഐ പേയ്മെന്റ് ഓപ്‌ഷൻ യാതൊരു ഡോക്യുമെന്റേഷനുമില്ലാതെ ട്രാവൽ നൗ പേ ലേറ്റർ സൗകര്യം ലഭ്യമാക്കുന്നതിന് എല്ലാ ഉപയോക്താക്കളെയും സഹായിക്കും. ഇത് തടസ്സങ്ങളില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും യാത്ര ചെയ്യുന്നതിനും സഹായകമാകും. ഉപഭോക്താക്കൾ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ CASHe ടിക്കറ്റുകൾക്ക് പണം നൽകും, അതിനുശേഷം നിശ്ചിത ദിവസങ്ങൾക്ക് ശേഷം കമ്പനി ഉപഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കും. ഇതിനായി അധിക ചാർജുകളൊന്നും നൽകേണ്ടതില്ല. ട്രെയിൻ ടിക്കറ്റ് നിരക്ക് തവണകളായി തിരിച്ചടക്കുന്നതിനുള്ള ഇഎംഐ സൗകര്യവും കമ്പനി വാഗ്ദാനം ചെയ്യുന്നു.