
ഓൺലൈൻ ബസ് ബുക്കിങ് സേവനങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി).ജനുവരി 29 മുതലാണ് ബസ് ബുക്കിങ് സേവനം ആരംഭിച്ചത്. മാർച്ച് ആദ്യവാരത്തോടെ ഐ.ആർ.സി.ടി.സിയുടെ മൊബൈൽ ആപ്പ് വഴിയും ബസ് ബുക്ക് ചെയ്യാം. നിലവിൽ റെയിൽ ടിക്കറ്റുകളും ഫ്ളൈറ്റ് ടിക്കറ്റുകളും ഐആർസിടിസി വഴി ബുക്ക് ചെയ്യാവുന്നതാണ്.

ഇതോടുകൂട, റെയിൽമേ മന്ത്രാലയം, വാണിജ്യ,വ്യവസായ മന്ത്രാലയം, ഉപഭോക്തൃകാര്യ മന്ത്രാലയം, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിൽ സർക്കാരിന്റെ ആദ്യ വൺ സ്റ്റോപ്പ് ഷോപ്പ് ട്രാവൽ പോർട്ടലായി ഐ.ആർ.സി.ടി.സി. മാറുകയാണെന്നും ഐ.ആർ.സി.ടി.സി. പ്രസ്താവനയിൽ പറഞ്ഞു.22 സംസ്ഥാനങ്ങളിലും, മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് സേവനങ്ങളും സ്വകാര്യ ബസ് ഓപ്പറേറ്റർമാരുമായും ഐ.ആർ.സി.ടി.സി. സഹകരിക്കുന്നുണ്ട്.