Big B
Trending

സ്മാര്‍ട്ട് ഫോൺ ബിസിനസിലേക്ക് മുകേഷ് അംബാനി; ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബറിൽ

റിലയൻസിൻെറ 44-ാമത് വാര്‍ഷിക പൊതുയോഗത്തിൽ നിര്‍ണായക പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി, സ്മാര്‍ട്ട് ഫോൺ ബിസിനസ് വിപുലമാക്കും. ഗൂഗിളിൻെറ സഹായത്തോടെ വികസിപ്പിച്ച ജിയോ ഫോൺ നെക്സ്റ്റ് കമ്പനി സെപറ്റംബറിൽ പുറത്തിറക്കും . സെപ്റ്റംബര്‍ പത്തോടെ ഫോൺ പുറത്തിറക്കും എന്നാണ് സൂചന. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫോൺ ലഭ്യമാക്കും.രാജ്യത്ത് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വിലയിലെ സ്മാര്‍ട്ട് ഫോൺ ആകും ഇതെന്നാണ് സൂചന.ആൻഡ്രോയിഡ് ഒഎസ് പ്ലാറ്റ്‍ഫോമിലാണ് ഇത് പ്രവര്‍ത്തിക്കുക. വോയിസ് അസിസ്റ്റൻറും, ഓഗ്മെൻറഡ് റിയാലിറ്റിയും, സ്മാര്‍ട്ട് ക്യമറയും ഉൾപ്പെടെ നിരവധി ഫീച്ചറുകൾ ഫോണിൽ ലഭ്യമാകും.


കൂടാതെ മറ്റ് നിര്‍ണായക ബിസിനസ് പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു.ഗൂഗിൾ ക്ലൗഡ് സേവനങ്ങളും കൂടുതലായി കമ്പനി രാജ്യത്ത് ഉപയോഗിക്കും. ജിയോ 5ജി ശൃംഖല ശക്തിപ്പെടുത്തുന്നതിനാണ് ഇത്. 5ജിയ്ക്ക് 1 ജിബിപിഎസ് വേഗതയുണ്ടാകുമെന്ന ശ്രദ്ധേയപ്രഖ്യാപനമാണ് മറ്റൊന്ന്. 5 ജി, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് പോലുള്ള നൂതന സാങ്കേതിക വിദ്യകളിൽ ജിയോയ്ക്ക് നൂറു ശതമാനം പ്രവര്‍ത്ത ശേഷി ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗദി അരാംകോ ചെയർമാനും ഗവർണറുമായ യാസിര്‍ അൽ റുമയ്യൻ ഇനി റിലയൻസ് ഡയറക്ടര്‍ ബോർഡിൻെറ ഭാഗമാകും. ഓയിൽ വൻകിട കമ്പനിയായ സൗദി അരാംകോയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണിത്.ശക്തമായ റീട്ടെയിൽശൃംഖലയായി ജിയോമാർട്ട് വളരുമെന്നും അടുത്ത വർഷം രാജ്യത്തെ ഒരു കോടി വ്യാപാരികളുടെ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവൽക്കരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Back to top button