Tech
Trending

പേടിഎമ്മിലൂടെ ഇനി വിദേശത്തേക്കും പണം അയയ്ക്കാം

പേടിഎമ്മിലൂടെ ഇനി വിദേശത്തേക്കും പണം അയയ്ക്കാം. വിദേശത്ത് നിന്നുള്ള പണം വാലറ്റിൽ സ്വീകരിക്കുകയും ചെയ്യാം. ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാനും ഇനി കൂടുതൽ എളുപ്പമാണ്. പേടിഎം പേയ്മെൻറ്സ് ബാങ്ക് വിവിധ രാജ്യങ്ങൾക്കുള്ളിൽ പണം ഇടപാടുകൾ നടത്തുന്നതിനായി യൂറോനെറ്റ് വേൾഡ് വൈഡിന്റെ ബിസിനസ് വിഭാഗവുമായ റിയ മണി ട്രാൻസ്ഫറുമായി പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടു. ഒരു ഡിജിറ്റൽ വാലറ്റിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ പ്ലാറ്റ് ഫോമായി ഇതോടെ പേടിഎം മാറും.333 ദശലക്ഷം ഉപഭോക്താക്കൾക്ക് വിദേശത്തുള്ള അവരുടെ ബന്ധുക്കളിൽ നിന്ന് പണം സ്വീകരിക്കുന്നതിന് ഈ പങ്കാളിത്തം സഹായകരമാകും.റിയ മണിക്ക് ലോകമെമ്പാടും 490,000 റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആണുള്ളത്. കമ്പനിയുടെ ഉപഭോക്താക്കൾക്ക് ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ പണം കൈമാറാൻ കഴിയും.ഓരോ പണ കൈമാറ്റവും തത്സമയം നടത്താൻ ആകും എന്നതാണ് പ്രധാന സവിശേഷത. കൂടാതെ അക്കൗണ്ട് മൂല്യനിർണ്ണയം, പേര് പരിശോധിക്കൽ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളോടെ തന്നെയാകും പണം അയക്കൽ.ഇന്ത്യയിലെ കുടുംബങ്ങൾക്ക് പണം ലഭ്യമാക്കുന്നതിൻെറ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ സേവനമെന്ന് റിയ മണി അധികൃതര്‍ വ്യക്തമാക്കുന്നു. പണം അയക്കലിന് പുതുമയറിയ ആശയങ്ങൾ തേടിക്കൊണ്ടിരുന്നതാണ് പേടിഎം പേയ്‌മെന്റ് ബാങ്കുമായുള്ള പങ്കാളിത്തത്തിലേക്ക് നയിച്ചതെന്ന് യൂറോനെറ്റ് മണി ട്രാൻസ്ഫർ സെഗ്‌മെന്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ജുവാൻ ബിയാഞ്ചി പറയുന്നു.റിയ മണിയുടെ നെറ്റ്‌വർക്കിൽ 360 കോടിയിലധികം ബാങ്ക് അക്കൗണ്ടുകളെയും 410 ദശലക്ഷം മൊബൈൽ, വെർച്വൽ അക്കൗണ്ടുകളെയും ബന്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ മൊബൈൽ വാലറ്റ് ഇടപാടുകൾ പ്രതിദിനം ഏകദേശം 200 കോടി ഡോളറിൻേറതാണ്. 2023- ഓടെ ഇത് പ്രതിവർഷം ഒരു ലക്ഷം കോടി ഡോളറിൻേറതായി മാറുമെന്നാണ് സൂചന ജനസംഖ്യയുടെ മൂന്നിലൊന്നിൽ താഴെ ആളുകൾ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ പോലും മൊബൈൽ വാലറ്റ് ഉപയോഗം വ്യാപകമാവുകയാണ്.വിവിധ ഭാഷകളിൽ പേടിഎം ഇടപാടുകൾ നടത്താം. 11 ഇന്ത്യൻ ഭാഷകളിൽ ലഭ്യമാണ്, കൂടാതെ മൊബൈൽ റീചാർജുകൾ, യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകൾ, യാത്ര ടിക്കറ്റ് ബുക്കിങ്, സിനിമ ടിക്കറ്റ് ബുക്കിങ്, ഇവന്റ് ബുക്കിംഗ് എന്നിവ പോലുള്ള ഓൺലൈൻർ സേവനങ്ങളും വാലറ്റിലൂടെ ലഭിക്കും.പേടിഎം വാലറ്റിലൂടെ വിദേശ പണം ഇടാപാടുകൾ നടത്താൻ ആകുന്നത് നിരവധി ഇടപാടുകാര്‍ക്ക് സഹായകരമാകും.

Related Articles

Back to top button