
മിഡ് റേഞ്ച് സ്മാര്‍ട്ഫോണ്‍ വിഭാഗത്തിലേക്ക് ഐഖൂ പുതിയ നിയോ 6 സ്മാര്‍ട്ഫോണ്‍ പുറത്തിറക്കി. നിയോ സീരീസിലെ ആദ്യ ഫോണ്‍ ആണിത്.ഗെയിമര്‍മാരെ ലക്ഷ്യമിട്ടാണ് ഫോണ്‍ ഒരുക്കിയിരിക്കുന്നത്. ബാറ്റില്‍ ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ പ്രോ സീരീസിന്റെ ഒഫിഷ്യല്‍ സ്മാര്‍ട്ഫോണ്‍ കൂടിയാണിത്.ശക്തിയേറിയ സ്മാര്‍ട്ഫോണ്‍ എന്ന നിലയിലാണ് കമ്പനി നിയോ 6 അവതരിപ്പിക്കുന്നത്.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 570 5ജി പ്രൊസസര്‍ തന്നെയാണ് അതിനുള്ള കാരണവും.6.62 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, സാംസങ് ജിഡബ്ല്യൂ1പി സെന്‍സറോടുകൂടിയ 64 എംപി പ്രൈമറി ക്യാമറ എന്നിവ ഫോണിനുണ്ട്.ഐഖൂ നിയോ 6 ന്റെ 8ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 29999 രൂപയാണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 33999 രൂപയാണ്. മെയ് 31 മുതൽ ഫോണ്‍ വാങ്ങാം. ആമസോണിലാണ് വില്പന. ഐഖൂ ഇ സ്റ്റോറിലും ഫോണ്‍ ലഭിക്കും. ഡാര്‍ക്ക് നോവ, സൈബര്‍ റേജ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റും മൂന്ന് വര്‍ഷത്തെ പ്രതിമാസ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 64 എംപി സാംസങ് ജിഡബ്ല്യൂ1പി സെന്‍സറോടുകൂടിയ 64 എംപി പ്രൈമറി ക്യാമറ, 8 എംപി വൈഡ് ആംഗിള്‍ ക്യാമറ, 2 എംപി മാക്രോ സെന്‍സര്‍ എന്നിവയുണ്ട്. 12 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിട്ടുള്ളത്. 4700 എംഎഎച്ച് ബാറ്ററിയില്‍ 80 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവുമുണ്ട്.